മലയാള സിനിമയില്‍ മറ്റൊരു നടി കൂടി ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണോ? ചില സിനിമ ന്യൂസ് പോര്‍ട്ടലുകള്‍ പുറത്തുവിട്ടിരിക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍. നടി മീര ജാസ്മിന് വിവാഹമോചിതയാകുകയായണെന്നാണ് പുതിയ വാര്‍ത്തകള്‍. ഫില്‍മിബീറ്റ് എന്ന സിനിമ പ്രസിദ്ധീകരണമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. വൈഫൈ റിപ്പോര്‍ട്ടര്‍ എന്ന ഓണ്‍ലൈനിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് മീര വീണ്ടും അഭിനയത്തില്‍ സജീവമാവുന്നത് എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014 ഫെബ്രുവരി 12 ന് തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ വെച്ചാണ് മീരാ ജാസ്മിനും അനില്‍ ജോണ്‍ ടൈറ്റസും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിനിടയില്‍ തന്നെ നിരവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി മീരയും അനിലും രജിസ്റ്റര്‍ ഓഫീസില്‍ ചെന്നുവെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. വിവാഹം നടന്ന് 45 ദിവസത്തിന് ശേഷമാണ് ഇരുവരും ചെന്നത്. മാത്രമല്ല അനില്‍ മുമ്പ് വിവാഹം കഴിച്ചിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ പത്തുകല്പനകളാണ് മീരയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. വിവാഹശേഷം സിനിമയില്‍ കാര്യമായ സജീവമല്ലായിരുന്നു മീര. അടുത്തിടെ ദിലീപ്-കാവ്യ കല്യാണത്തിലും മീര പങ്കെടുത്തിരുന്നു. സിനിമയില്‍ കൂടുതല്‍ സജീവമാകുമെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിരുന്നു. മീര വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയതാണോ അനിലിനെ ചൊടിപ്പിച്ചതെന്ന് അറിയില്ല. അതോ അനിലുമായുള്ള അസ്വാരസ്യത്തിന് ശേഷമാണോ മീര സിനിമയില്‍ സജീവമാവാന്‍ തീരുമാനിച്ചതത്രേ.