ആഡംബര വിവാഹത്തിന് ശേഷം റെഡ്ഢി കുടുംബം വീണ്ടും വിവാദത്തില്‍. കര്‍ണാടകയിലെ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ഓഫീസറുടെ ഡ്രൈവര്‍ രമേശ് ഗൗഡയുടെ ആത്മഹത്യയാണ് റെഡ്ഢി കുടുംബത്തെ വീണ്ടും വിവാദത്തിലാക്കിയത്. 500 കോടി രൂപ മുടക്കി മകളുടെ കല്യാണം നടത്തിയ ബിജെപി മുന്‍ മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചെന്ന് ഈ െ്രെഡവര്‍ വെളിപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂട്ടുനിന്നത് കര്‍ണാടകയിലെ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ഓഫീസറാണെന്നും വെളുപ്പെടുത്തിയ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
സ്പെഷ്യല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ ഭീമ നായികിന്റെ െ്രെഡവറായി ബംഗഌരുവില്‍ ജോലി ചെയ്യുകയായിരുന്നു രമേശ്. തുടര്‍ച്ചയായ വധ ഭീഷണിയെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. മഡ്ഡൂരിലാണ് രമേശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ജനാര്‍ദ്ദന്‍ റെഡ്ഡി ബിജെപി എംപി ശ്രീരാമുലുവുമൊത്ത് നിരവധി തവണ നായികിനെ കണ്ടിരുന്നതായി രമേശ് വെളിപ്പെടുത്തുന്നുണ്ട്. റെഡ്ഡിയുടെ മകളുടെ വിവാഹം നടക്കുന്നതിന് മുന്‍പായിരുന്നു ഇത്.
20 ശതമാനം കമ്മീഷന് പുറമെ 2018 ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തിത്തരണമെന്നും നായിക് റെഡ്ഡിയോട് ആവശ്യപ്പെട്ടു. 500 കോടി ചെലവാക്കി മകളുടെ വിവാഹം നടത്തിയതിന്റെ പേരില്‍ അടുത്തിടെ റെഡ്ഡി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 500, 1000 നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ദിവസങ്ങള്‍ക്കകമായിരുന്നു ഇത്. വിവാഹത്തിനെതിരെ വന്‍വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആദായ നികുതി വകുപ്പിന്റെ അന്വേഷണം നേരിടുകയാണ് റെഡ്ഡി ഇപ്പോള്‍.