മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ കീറിയ ജീന്‍സുകള്‍ ധരിക്കുന്നതിനു വിലക്ക്. പാവപ്പെട്ടവരെ പരിഹസിക്കുന്നു എന്ന കാരണം പറഞ്ഞാണ് ജീന്‍സ് വിലക്കിയിരിക്കുന്നത്. കൂടാതെ, കോളജിന്റെ മാനംകെടുത്തുന്ന അവസ്ഥ സംജാതമാകുന്നതായും അധികൃതര്‍ ന്യായീകരിക്കുന്നു. കുട്ടികള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്ന പ്രവണത കൂടുതലായി കണ്ടതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് സെന്റ് സേവ്യേഴ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ആഗ്നലോ മെനെസിസ് വ്യക്തമാക്കി.
കോളജ് അധികൃതരുടെ പരിഷ്കരണത്തിനെതിരേ കുട്ടികളും രക്ഷിതാക്കളുമടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികള്‍ എന്തു ധരിക്കണമെന്നു തീരുമാനിക്കുന്നത് കോളജ് അധികൃതരല്ലെന്നും ഇത്തരം സ്വകാര്യകാര്യങ്ങളില്‍ എന്തിനാണ് കോളജ് അധികൃതര്‍ ഇടപെടുന്നതെന്നും കോളജിലെ പേരു വെളിപ്പെടുത്താത്ത ബിരുദ വിദ്യാര്‍ഥി ചോദിക്കുന്നു. സ്ലീവ്ലെസ് ചുരിദാറുകള്‍, ഷോര്‍ട്സ് (കുട്ടിനിക്കര്‍) എന്നിവയ്ക്കു നേരത്തെ തന്നെ സെന്റ് സേവ്യേഴ്സ് കോളജില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.