10 കോടി വര്‍ഷം പഴക്കമുള്ള ഡിനോസര്‍ വാല്‍ കണ്ടെത്തി. വാലില്‍ തൂവലും!സൂക്ഷിച്ചിരിക്കുന്നത് കുന്തിരിക്കത്തില്‍

D

10 കോടി വര്‍ഷം പഴക്കമുള്ളതും തൂവലുള്ളതുമായ ഡിനോസര്‍ വാല്‍ കുന്തിരിക്കപ്പശയില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മ്യാന്‍മറില്‍ നിന്നാണ് തൂവലുകളോട് കൂടിയ വാലിന്റെ അവശിഷ്ടം കണ്ടെത്തിയത്. ഇപ്പോഴുളള പക്ഷികളുടെ തൂവലിന് സമാനമാണ് ഇതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

തൂവലിന്റെ മുകള്‍ വശത്ത് തവിട്ട് നിറവും അടി ഭാഗത്ത് വെള്ളയുമാണുള്ളത്. ലിഡ ഷിങ്ങ് എന്ന ചൈനീസ് ഗവേഷക വിദ്യാര്‍ത്ഥിയാണ് ഡിനോസറിന്റെ വാലില്‍ നിന്നുള്ള  തൂവല്‍ കണ്ടെത്തിയത്. ഡിനോസറുകളുടെ അസ്ഥികളെ സംബന്ധിച്ച് മാത്രമായിരുന്നു ഇത് വരെയുള്ള കൂടുതല്‍ പഠനങ്ങളും നടന്ന് വന്നിരുന്നത്. ത്രിമാന രൂപത്തിലാണ് തൂവല്‍ ലഭിച്ചിരിക്കുന്നതെന്നും പ്രത്യേകതയാണ്.

അതിസൂക്ഷ്മ പഠനങ്ങളിലൂടെയാണ് വെറും പഴയകാല പക്ഷിയുടെ തൂവലല്ലിതെന്നും പകരം കുരുവിയുടെ വലിപ്പത്തിലുള്ള ഡിനോസറിന്റെ തൂവലാണെന്നും കണ്ടെത്തിയത്. അസ്ഥി, മാംസം, തൊലി,തൂവല്‍ എന്നിവയോട് കൂടിയ ഡിനോസര്‍ വാല്‍ ലഭിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 1.4 ഇഞ്ചായിരുന്നു വാലിന്റെ വലിപ്പം. ചില വിഭാഗം ഡിനോസറുകള്‍ക്ക് തൂവലുണ്ടെന്ന് പഠനങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഇത്തരത്തിലുള്ള തൂവലുകള്‍ മുമ്പും ലഭിച്ചിട്ടുണ്ടെങ്കിലും അസ്ഥിയോട് കൂടിയ തൂവലുകള്‍ ആദ്യമായാണ് ലഭിക്കുന്നത്.

Related posts