തിരുവനന്തപുരം: എബിന് കണ്ണുതുറന്ന് പുഞ്ചിരിച്ചപ്പോള്‍ അമ്മ സൗമ്യയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടുനിറഞ്ഞു. അമ്മ പകുത്തുനല്‍കിയ കരള്‍ തുടിപ്പില്‍ എബിന് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശികളായ ഷിബു, സൗമ്യ ദമ്പതികളുടെ ഇളയ മകനായ എബിന് എന്ന ഒരു വയസുകാരനു ജന്മനാ കരള്‍ രോഗം ബാധിച്ചിരുന്നു. ഒരു വര്‍ഷത്തോളം വിവിധ ചികിത്സകള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കേരളത്തിലെ പ്രമുഖ കരള്‍ മാറ്റ ശസ്ത്രക്രിയാ വിദഗ്ധനും കിംസ് ലിവര്‍ ട്രാന്സ്പ്ലാന്റേഷന് വിഭാഗം മേധാവിയുമായ ഡോ. ബി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വിദഗ്ധ പരിശോധനയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് കണ്ടെത്തുകയായിരുന്നു.
തന്റെ കരളിന് കരള്‍ പകുത്തുനല്‍കാന്‍ അമ്മ പൂര്‍ണമനസോടെ മുന്നോട്ടുവന്നു. പക്ഷേ, കരള്‍ മാറ്റിവയ്ക്കലിനുള്ള ഭാരിച്ച ചെലവ് ഓട്ടോറിക്ഷാ തൊഴിലാളിയായ ഷിബുവിനെ സംബന്ധിച്ചിടത്തോളം ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു. തന്റെ തുച്ഛമായ വരുമാനം കൊണ്ട് ഇത്രയും ചെലവേറിയ ശസ്ത്രക്രിയ ഷിബുവിന് തീര്‍ത്തും അസാധ്യമായിരുന്നു. തളരാത്ത മനസുമായി ഷിബു മകന്റെ ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.
എസ്എടി ആശുപത്രിയിലെ ശിശുരോഗ വിദഗ്ദന് ഡോ. ഷാനവാസിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാരിന്റെ ആരോഗ്യ കിരണം പദ്ധതിയുമായി ബന്ധപെടുകയും ഉടനടി ചികിത്സയ്ക്ക് പന്ത്രണ്ട് ലക്ഷം രൂപ ലഭിക്കുകയും ചെയ്തിരുന്നു. കൂടതെ കിംസ് ആശുപത്രി നിര്‍ധന കരള്‍ രോഗികള്‍ക്കുള്ള കിംസ് ലിവര്‍ ഫൗണ്ടേഷന് പദ്ധതിയില്‍ എബിനെ ഉള്പെടുത്തിയതോടെ ശസ്ത്രക്രിയയ്ക്ക് വഴിതെളിയുകയായിരുന്നു. തുടര്‍ചികിത്സയ്ക്കായി പ്രതിമാസം ഇരുപതിനായിരത്തോളം രൂപ ആവശ്യമാണ്.