കൊയിലാണ്ടി: ദേശീയ പാതയില്‍ ആര്‍ടിഒ ഓഫീസിനു സമീപം ഹമ്പുകള്‍ സ്ഥാപിച്ച നടപടിയില്‍ കൊയിലാണ്ടിയിലെ വ്യാപാരി സംഘട നകള്‍ നഗരസഭാ ചെയര്‍മാനെ പ്രതിഷേധമറിയിച്ചു. ഇന്നലെ വ്യാപാരികളുമായുള്ള ചര്‍ച്ചയിലാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പത്തോളം ഹമ്പുകളാണ് ഇവിടെ സ്ഥാപിച്ചത്. ഇത് ഗതാഗതകുരുക്കും അപകടവും വരുത്തിവെക്കുമെന്ന് വ്യാപാരികള്‍ ആശങ്ക അറിയിച്ചു.
ഇത് സംബന്ധിച്ച് നഗരസഭാ ചെയര്മാന് കെ. സത്യന് ദേഗീയ പാതാ അധികൃതരുമായി സംസാരിച്ചു. ഹമ്പുകള്‍ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു. സിഐടിയു, യുവമോര്‍ച്ച, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളും ഹമ്പിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ദേശീയപാതയിലൂടെ ദിനംപ്രതി നിരവധി ആംബുലന്‍സ് വാഹനങ്ങള്‍ കടന്നു പോകാറുണ്ട്. ഹമ്പുകള്‍ സ്ഥാപിച്ചതോടെ ഗതാഗത കുരുക്കുംപതിവായിരിക്കുകയാണ്. മറ്റ് അധികൃതരുമായി ചര്‍ച്ച നടത്താതെയാണ് ഹമ്പുകള്‍ സ്ഥാപിച്ചതെന്നാണ് വിവരം.