വിമാനത്തിലും രക്ഷയില്ല! സീരിയല്‍നടിയെ വിമാനത്തില്‍വച്ച് സഹയാത്രികന്‍ മാനഭംഗപ്പെടുത്തി; സംഭവം പുറംലോകം അറിയുന്നത് നടിയുടെ ഫേസ്ബുക്കിലൂടെ

tinaവിമാനത്തില്‍ വച്ച് സഹയാത്രികന്‍ പീഡിപ്പിച്ചതായി സീരിയല്‍ നടിയുടെ പരാതി. കളേഴ്‌സ് ചാനലിലെ ഉത്തരന്‍ എന്ന പരമ്പരയിലെ താരമായ ടിന ദത്തയ്ക്കാണ് ഇങ്ങനെയൊരു ദുരന്തം നേരിടേണ്ടിവന്നത്. ജെറ്റ് എയര്‍വെയ്‌സില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

നടി മുംബൈയില്‍ നിന്ന് രാജ്‌കോട്ടിലേക്ക് പോകുകയായിരുന്നു. തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്ത രാജേഷ് എന്നയാള്‍ ശരീരഭാഗങ്ങളില്‍ കയറിപിടിച്ചു. നടി പ്രതികരിച്ചതോടെ വീമാന ജീവനക്കാര്‍ ഇടപെട്ടു. പൈലറ്റിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇയാളെ സീറ്റില്‍ നിന്നും മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നും നടി ഫേസ്ബുക്കില്‍ പറയുന്നു.

Related posts