കേട്ടറിവിനേക്കള് വലുതാണ് മണിയെന്ന മനുഷ്യ സ്നേഹിയുടെ കഥകള്‍. അടുപ്പമുള്ളവര്‍ക്കും അറിയാവുന്നവര്ക്കുമൊക്കെ മണി പച്ചയായ ഒരു മനുഷ്യനാണ്. ചലച്ചിത്രമേളയില്‍ മലയാള ചലച്ചിത്രലോകത്തെ വിട്ടുപിരിഞ്ഞ കലാകാരന്മാര്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് നടത്തിയ ചടങ്ങില്‍ നിര്‍മാതാവ് വിനു കിരിയത്താണ് മണി എന്ന അതുല്യ പ്രതിഭയുടെ മറ്റൊരു നന്മയുടെ കഥ പറഞ്ഞത്.
ഹാസ്യമേഖലയില് മണി തിളങ്ങി നില്ക്കുന്ന സമയത്താണ് മാട്ടുപ്പെട്ടി മച്ചാന് എന്ന സിനിമയിലേക്ക് ഒരു വേഷത്തിന് ക്ഷണിച്ചത്. ആമയത്താണ് പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയാണ് മൈഡിയര്‍ കരടിയുടെ കഥ പറുന്നത്. കഥ കേട്ടപ്പോള്‍ തന്നെ സിനിമ നിര്‍മിക്കണമെന്ന് തീരുമാനിച്ചു. ഇങ്ങനെ ഒരു കഥാപാത്രം ആരു ചെയ്യും എന്നതായിരുന്നു ടെന്‍ഷന്‍. അങ്ങനെ മണിയെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് ഹാസ്യമേഖലയില് തിളങ്ങിനിന്ന മണിയുടെ പ്രതിഫലം മൂന്നു ലക്ഷത്തിനും മുകളിലായിരുന്നു. നിര്‍മാതാവായ തന്റെ മറ്റൊരു ടെന്‍ഷനും മണിയുടെ പ്രതിഫലം തീരുമാനിക്കുക എന്നതായിരുന്നു. പക്ഷേ പ്രതിഫലം എത്രയെന്ന് മണിയും പറഞ്ഞില്ല.
് ഒന്നും പറയാതെ ഷൂട്ടിങ് തുടങ്ങി. ഇതിനിടെ ഓരോ ദിവസവും മണിയോട് പ്രതിഫലത്തിന്റെ കാര്യം ചോദിക്കുമ്പോഴും മണി പറയും വേണ്ട. കുറച്ച് അഡ്വാന്‍സ് തരാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. അങ്ങനെ പാക്ക്അപ് ദിവസം ബാഗില്‍ നിന്നും ഒരു ലക്ഷം രൂപ മണിക്ക് നല്കി. അത് വളരെ കുറവാണെന്ന് അറിയാം. കാരണം ആ കരടിയുടെ വേഷം ധരിച്ച് അഭിനയിക്കണമെങ്കില്‍ അഞ്ച് ലക്ഷമെങ്കിലും കുറഞ്ഞത് അദ്ദേഹത്തിന് കൊടുക്കണം. അത്രയ്ക്ക് കഷ്ടപ്പാടു നിറഞ്ഞതായിരുന്നു ആ വേഷം.
അത്രയും പൈസ പോരെന്ന് മണി പറഞ്ഞാല്‍ ആകെ കുഴപ്പമാകും. കാരണം അത് ആ സിനിമയുടെ പാക്ക് അപ് ദിനമായിരുന്നു അന്ന്. പക്ഷേ പൈസ മേടിച്ച് മണി പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ തകര്‍ന്നുപോയി. ആ ബാഗില്‍ നിന്നും തൊണ്ണൂറായിരം രൂപ എടുത്തിട്ട് അദ്ദേഹം പറ!ഞ്ഞു ‘എനിക്ക് പത്ത് മതി, എന്റെ പെട്രോളിന്റെ പൈസ, എന്നെ നായകനായിക്കിയില്ലേ. മണിയെന്ന നടനേക്കാള്‍ മണിയെന്ന മനുഷ്യസ്നേഹിയെ എന്റെ മരണവരെയും മറക്കാന്‍ പറ്റില്ലെന്ന് വിനു കിരിയത്ത്.