മൗഗ്ലിയുടെ അനുജത്തി! ജനനശേഷം പത്ത് വര്‍ഷക്കാലം ആഫ്രിക്കന്‍ കാടുകളില്‍ മൃഗങ്ങളോടൊപ്പം; അത്ഭുത പെണ്‍കുട്ടി ടിപ്പി ഡിഗ്രിയുടെ കഥ

mജനനശേഷം പത്ത് വര്‍ഷക്കാലം ആഫ്രിക്കന്‍ കാടുകളില്‍ ആനയോടും പുള്ളിപ്പുലിയോടുമൊപ്പം കഴിഞ്ഞവളാണ് ടിപ്പി എന്ന ഫ്രഞ്ച്കാരി പെണ്‍കുട്ടി. ഈ അത്ഭുത പെണ്‍കുട്ടിയുടെ മുഴുവന്‍ പേര് ടിപ്പി ഡിഗ്രി.

മൗഗ്ലിയുടെ അനുജത്തി എന്നാണ് ടിപ്പി ഇപ്പോള്‍ അറിയപ്പെടുന്നത്. ടിപ്പിയുടെ മാതാപിതാക്കളായ സൈലിവ് റോബര്‍ട്ട്, അലന്‍ ഡിഗ്രി എന്നിവര്‍ പുറത്തിറക്കിയ ‘ ടിപ്പി ദ ബുക്ക് ഓഫ് ആഫ്രിക്ക’ എന്ന പുസ്തകത്തിലൂടെയാണ് ഇവളുടെ കഥ ലോകം അറിയുന്നത്. ജനനം മുതല്‍ 10 വയസ്സുവരെ കാട്ടില്‍ കഴിഞ്ഞതിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. വന്യമൃഗങ്ങളോടൊപ്പമുള്ള ടിപ്പിയുടെ അപൂര്‍വ്വ ചിത്രങ്ങളും ഇതില്‍  ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ചെറുപ്പം മുതല്‍ ടിപ്പിയേയുമായി ആഫ്രിക്കന്‍ കാടുകളിലൂടെ മാതാപിതാക്കള്‍ സ്ഥിരം യാത്ര ചെയ്യുമായിരുന്നു. ആ സമയങ്ങളില്‍ കാട്ടാനകളും ചീറ്റപ്പുലികളും പെരുമ്പാമ്പുകളുമായിരുന്നു ടിപ്പിയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാര്‍.

d

റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ഭാവനയില്‍ വിരിഞ്ഞ കഥാപാത്രമായിരുന്നു മൗഗ്ലി. എന്നാല്‍ മൗഗ്ലിയുടെ ജീവനുള്ള പതിപ്പാണ് ടിപ്പി. വീടിനുള്ളില്‍ പൂട്ടിവയ്ക്കാതെ പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ തങ്ങളുടെ മകളെ കാടിന് വിട്ട് കൊടുക്കുകയായിരുന്നു ടിപ്പിയുടെ മാതാപിതാക്കള്‍.

വന്യമൃഗങ്ങള്‍ മാത്രമല്ല കാട്ടുവാസികളായ മനുഷ്യരും ടിപ്പിയുടെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ ആചാരങ്ങളും ജീവിതരീതികളും ഇപ്പോള്‍ ടിപ്പിയ്ക്ക് മനപാഠമാണ്. ടിപ്പിയ്ക്ക് സഹായവും സംരക്ഷണവുമായി എപ്പോഴും മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നു എന്നതും ശ്രദ്ധേയം. ഇത്രയും കാലത്തിനിടയ്ക്ക് യാതൊരു വിധത്തിലുള്ള അപകടവും ടിപ്പിയ്ക്ക് സംഭവിച്ചിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നു.

Related posts