ഇതാവണം പോലീസ്..! അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ദുര്‍ബലരെ സംരക്ഷിക്കാന്‍ പോലീസ് തയാറാകണമെന്ന് ജില്ലാ പോലീസ് ചീഫ് ഇന്‍ ചാര്‍ജ് കെ.ജി. സൈമണ്‍.

policeകോട്ടയം: സമ്മര്‍ദങ്ങളും പരിമിതികളും ഉണ്ടെങ്കിലും സമൂഹത്തില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ദുര്‍ബലരെ സംരക്ഷിക്കാന്‍ പോലീസ് തയാറാകണമെന്ന് ജില്ലാ പോലീസ് ചീഫ് ഇന്‍ ചാര്‍ജ് കെ.ജി. സൈമണ്‍. ജില്ലാ പോലീസ് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച പോലീസും മനുഷ്യാവകാശവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന പാലനത്തിലും നിയമപരിപാലനത്തിലും നീതി നിര്‍വഹണത്തിലും വിമര്‍ശന രഹിത സേവനം ജനങ്ങള്‍ക്ക് ഉറപ്പു വരുത്താന്‍ പോലീസിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ചെറുകര സണ്ണി ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തി. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സി.ആര്‍. ബിജു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഫ. കെ.ആര്‍. ചന്ദ്രമോഹന്‍, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് പ്രേംജി കെ. നായര്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മാത്യു പോള്‍, പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ടി. അനസ്, പോലീസ് ലൈബ്രറി സെക്രട്ടറി കെ.സി. സലിംകുമാര്‍, പി.എം. സജിമോന്‍, എസ്.ഡി. പ്രേംജി എന്നിവര്‍ പ്രസംഗിച്ചു.

Related posts