കോഴിക്കോട്: പുലര്‍ച്ചെ സ്കൂട്ടറുമായി കൂട്ടുകാരിക്കൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്ത ദളിത് യുവതി വിഷം ഉള്ളില്‍ചെന്ന മരിച്ചസംഭവത്തില്‍ സ്കൂട്ടറിന്റെ ആര്‍സി ഓണറെ കേന്ദ്രീകരിച്ചും, ആശുപത്രി മാനേജ്മന്റിനെതിരെയും അന്വേഷണം. കുറ്റിയാടി സ്വകാര്യ ആശുപത്രിയിലെ എക്സറേ ടെക്നീഷ്യനും ചങ്ങനാശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരനെ്റ മകളുമായ ആതിരയാണ് (19) ഇന്നലെ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആതിരയുടെ മൊബൈലിലേക്കു വന്ന കോളുകളും മറ്റും പോലീസ് പരിശോധിച്ചുവരികയാണ്. പെണ്‍കുട്ടികള്‍ ചെരിപ്പുപോലും ഇടാതെയാണ് രാത്രി ഹോസ്റ്റലില്‍ നിന്നും പുറത്തുകടന്നതെന്ന് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. മറ്റാരുടെയെങ്കിലും പ്രേരണയാലാണോ ഇതെന്ന ചോദ്യവും ഉയരുന്നു. സ്കൂട്ടറിന്റെ ആര്‍സി ഓണര്‍ ഇസ്മയിലും ഭാര്യയും സ്റ്റേഷനില്‍ ഇന്നലെ നേരിട്ടെത്തിയിരുന്നു. നരിക്കാട്ടേരി സ്ഫോടന കേസിലെ പ്രതികൂടിയാണിയാള്‍. സ്റ്റേഷനില്‍ വച്ച് ഭാര്യയും ഭര്‍ത്താവും തമ്മില്‍, സ്കൂട്ടര്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് ചെറിയതോതില്‍ വഴക്കുണ്ടാവുകയും ചെയ്തു. ‘തനിക്ക് ഒരിക്കല്‍ പോലും തരാത്ത സ്കൂട്ടര്‍ കണ്ട പെണ്ണുങ്ങള്‍ക്ക് കൊടുത്തില്ലേ’ എന്നു ചോദിച്ചാണ് ഭാര്യ ഇസ്മായിലുമായി വഴക്കിട്ടത്.
4000 രൂപ മാസവരുമാനത്തിലാണ് മരിച്ച പെണ്‍കുട്ടി ഇവിടെ ജോലിചെയ്തിരുന്നത്. ഇതില്‍ ആയിരം രൂപ വാടകയും ഭക്ഷണത്തിനുമായി നല്‍കണം. പെണ്‍കുട്ടിയുടെ ഈ ഒരു അവസ്ഥ ചൂഷണം ചെയ്യപ്പെട്ടോ എന്നകാര്യവും അനേഷണപരിധിയില്‍ വരും. പെണ്‍കുട്ടിയെ ആശുപത്രി അധികൃതര്‍ക്ക് കൈമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ആശുപത്രി അധികൃതര്‍ സംഭവത്തെ നിസാരവല്കരിക്കുകയാണ്ചെയ്തതെന്ന ആക്ഷേപം ശക്തമാണ്്. സംഭവത്തെ തുടര്‍ന്ന് രണ്ടുപേരെയും ആശുപത്രിയില്‍ നിന്നും പിരിച്ചുവിടുമെന്ന് അധികൃതര്‍ ഭീഷണിമുഴക്കിയതായും പറയുന്നു. മരണവുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജ്മെന്റിന് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നു. രാത്രി 11.15-നാണ് അവസാന കോള്‍ ചെയ്തത്. ഇത് ഇസ്മയിലിന്റെ ഫോണിലേക്കായിരുന്നു.
ശനിയാഴ്ചപുലര്‍ച്ചെ രണ്ടിന്ആശുപത്രിക്കുസമീപമുള്ള കോഴിക്കോട് റോഡില്‍ വെച്ച് ആതിരയെയും ഇതേ ആശുപത്രിയിലെ ജീവനക്കാരിയും വയനാട് സ്വദേശിനിയുമായ മറ്റൊരു യുവതിയെയും നാദാപുരം ഡിവൈഎസ്പി.ഇസ്മായിലും സംഘവും നൈറ്റ്പട്രോളിങ്ങിനിടെ കസ്റ്റഡിയില്‍എടുത്തിരുന്നു. സ്കൂട്ടര്‍ പഠിക്കുകയാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ കൈവശമുണ്ടോ എന്ന് പോലീസ് ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് വനിതാ പോലീസ് ദേഹപരിശോധന നടത്തിയപ്പോള്‍ രണ്ടുപേരുടെയും കീശയില്‍ ഫോണ്‍ കണ്ടെത്തി.
പുലര്‍ച്ചെ മതിയായ സുരക്ഷയില്ലാതെ ഇവര്‍ എങ്ങിനെ ആശുപത്രിക്കു പുറത്തെത്തി എന്ന ചോദ്യമാണ് പോലീസ് ഉയര്‍ത്തുന്നത്. ഇവര്‍ ഉപയോഗിച്ച സ്കൂട്ടര്‍ പൊലീസ്കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്റ്റേഷനില്‍എത്തിച്ച് ചോദ്യംചെയ്തശേഷം ആശുപത്രി അധികൃതരെവിളിച്ചുവരുത്തി യുവതികളെ വിട്ടയക്കുകയായിരുന്നു. ആശുപത്രിയില്‍ തിരിച്ചെത്തിയശേഷം ആതിരക്ക് എന്തുസംഭവിച്ചു എന്ന കാര്യത്തിലാണ് വ്യക്തതവരേണ്ടതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എഡിജിപി.യുടെ നിര്‍ദ്ദേശപ്രകാരം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി. ജെയ്സണ്‍ എബ്രഹാം ആണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണം ആശുപത്രി ജീവനക്കാരിലേക്ക്, മൈാബൈല്‍ കോളുകള്‍ പരിശോധിക്കുന്നു
കുറ്റിയാടി(കോഴിക്കോട്) : പുലര്‍ച്ചെ സ്കൂട്ടര്പഠിക്കുന്നതിനിടെ കൂട്ടുകാരിക്കൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്ത ദളിത് യുവതി വിഷം ഉള്ളില്‍ചെന്ന മരിച്ചസംഭവത്തില്‍ ദുരൂഹതയേറുന്നു.കുറ്റിയാടി സ്വകാര്യ ആശുപത്രിയിലെ എക്സറേ ടെക്നീഷ്യനും ചങ്ങനാശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകളുമായ ആതിരയാണ് (19) ഇന്നലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരേ പ്രതിഷേധം വ്യാപകമാകുകയാണ്.
ആശുപത്രി ജീവനക്കാര്‍ മരണം മൂടിവെക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും ആശുപത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം ആതിരയുടെ മൊബൈലിലേക്കു വന്ന കോളുകളും മറ്റും പോലീസ് പരിശോധിച്ചുവരികയാണ്.
ശനിയാഴ്ച പുലര്ച്ചെരണ്ടിന് ആശുപത്രിക്കുസമീപമുള്ള കോഴിക്കോട് റോഡില്‍ വെച്ച് ആതിരയെയും ഇതേ ആശുപത്രിയിലെ ജീവനക്കാരിയും വയനാട് സ്വദേശിനിയുമായ മറ്റൊരു യുവതിയെയും നാദാപുരംഡിവൈഎസ്പി.ഇസ്മായിലും സംഘവും നൈറ്റ് പട്രോളിങ്ങിനിടെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വണ്ടി പഠിക്കുകയാണെന്നാണ ്ഇവര്‍ പോലീസിനോട്പറഞ്ഞത്.
എന്നാല്‍ പുലര്‍ച്ചെ മതിയായ സുരക്ഷയില്ലാതെ ഇവര്‍ എങ്ങിനെ ആശുപത്രിക്കു പുറത്തെത്തി എന്ന ചോദ്യമാണ് പോലീസ് ഉയര്‍ത്തുന്നത്. മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇവര്‍ ഉപയോഗിച്ച സ്കൂട്ടര്‍ പൊലീസ്കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്റ്റേഷനില്‍എത്തിച്ച് ചോദ്യംചെയ്തശേഷം ആശുപത്രി അധികൃതരെവിളിച്ചുവരുത്തി യുവതികളെ വിട്ടയക്കുകയായിരുന്നു. ആശുപത്രിയില്‍ തിരിച്ചെത്തിയശേഷം ആതിരക്ക് എന്തുസംഭവിച്ചു എന്ന കാര്യത്തിലാണ് വ്യക്തതവരേണ്ടതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ വച്ച് ആതിരവിഷം കഴിക്കുകയും,തുടര്ന്ന്മെഡിക്കല്കോളേജില്പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആതിരയുടെസഹോദരിഅഞ്ജലിയും ഇതേ ആശുപത്രിയില്‍ ജോലിചെയ്യുന്നുണ്ട്.ആറുമാസം മുന്‍പാണ് ഇരുവരും ഇവിടെ ജോലിക്ക്എത്തിയത്. ഇവര്‍ ഉപയോഗിച്ച സ്കുട്ടിയുടെ ആര്സിഓണറെയുംപൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തിട്ടുണ്ട്.