രാജ്യത്തെയും സംസ്ഥാനത്തെയും എങ്ങനെ മാലിന്യ മുക്തമാക്കാമെന്ന ചിന്തയില്‍ നട്ടം തിരിയുകയാണ് നേതാക്കളും ജനങ്ങളും. ഈ സമയത്താണ് മാലിന്യങ്ങള്‍ കിട്ടാനില്ലാത്തതിനാല്‍ ഇറക്കുമതി ചെയ്യാനായി ഒരു രാജ്യം ഒരുങ്ങുന്നത്. സ്വീഡനാണ് ആ രാജ്യം.
മാലിന്യം ഇല്ലാത്തതിനാല്‍ രാജ്യത്തെ റീസൈക്കിള്‍ പ്ലാന്റുകളെല്ലാം അടച്ചു പൂട്ടേണ്ട സാഹചര്യം വന്നതിനാലാണ് മാലിന്യം ഇറക്കുമതി ചെയ്യാന്‍ സ്വീഡന് നിര്‍ബന്ധിതരായത്.
പുനരുപയോഗിക്കാവുന്ന വസ്തുക്കളില്‍ നിന്നാണ് രാജ്യത്തെ പകുതിയോളം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത്. ജൈവ ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയ രാജ്യവും സ്വീഡന് തന്നെ എന്നതും ശ്രദ്ധേയം. 1991 ലായിരുന്നു അത്. ഏറ്റവും പുതുയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്വീഡനില്‍ റീസൈക്കഌംഗ് പ്ലാന്റുകള്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷം നശിപ്പിച്ച് കളയേണ്ടി വന്നത് ഒരു ശതമാനം മാലിന്യം മാത്രമാണ്.
പ്രകൃതിയോട് ഏറെ അടുപ്പം പുലര്‍ത്തി ജീവിക്കുന്ന ഇവര്‍ക്ക് പരിസ്ഥിതിയോട് ഇണങ്ങി ജിവിക്കേണ്ടതെങ്ങനെയെന്നും മാലിന്യങ്ങള്‍ നശിപ്പിച്ച് കളയാതെ പുനരുപയോഗിക്കേണ്ടതെങ്ങനെയെന്നും വ്യക്തമായറിയാം. ഇതേപ്പറ്റിയുള്ള ബോധവത്ക്കരണ പരിപാടികളും ഏറെക്കാലമായി രാജ്യത്ത് നടന്നു വരുന്നു.
സ്വകാര്യ കമ്പനികളാണ് മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും കത്തിക്കുന്നതും. മാലിന്യ ശേഖരണ സാങ്കേതിക വിദ്യകള്‍ക്കായി മുന്‍സിപ്പാലിറ്റികള്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. മാലിന്യങ്ങള്‍ കുഴിച്ച് മൂടുന്നതിന് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വിലക്കുണ്ട്. അതിനാല്‍ പിഴ ശിക്ഷ ഒഴിവാക്കാന്‍ അത്തരം മാലിന്യങ്ങള്‍ സ്വീഡനിലേക്ക് അയക്കുകയാണ് പതിവ്.
സ്വയം പ്രവര്‍ത്തിക്കുന്ന വാക്ക്വം പദ്ധതി, റോഡുകളെ മാലിന്യ മുക്തമാക്കാന്‍ അണ്ടര്‍ ഗ്രൗണ്ട് കണ്ടൈനര്‍ സിസ്റ്റം തുടഹ്ങിയവയും അധികൃതരുടെ പരിഗണനയിലുണ്ട്.