വിടില്ലഞാന്‍…! വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കെതിരെ ചുട്ടമറുപടിയുമായി ആഷ്; വ്യാജ വാര്‍ത്തകള്‍ക്കെതിരേ കേസു കൊടുക്കുമെന്ന് ബച്ചന്‍ കുടുംബം

aiswaryaബോളിവുഡിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയമാണ് ബോളിവുഡ് താരജോഡികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യറായിയുടെയും വിവാഹമോചനവാര്‍ത്ത. ഐശ്വര്യ അഭിനയത്തില്‍ സജീവമായതും കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ യേ ദില്‍ ഹെ മുഷ്കിലില്‍ നായകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം     ഗ്ലാമറസായി അഭിനയിച്ചതും അഭിഷേകിനും     വീട്ടുകാര്‍ക്കും     ഇഷ്ടമായില്ലെന്നും ഇതില്‍ മനംനൊന്ത ആഷ് ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെയാണ് ബോളിവുഡില്‍ നിന്നു വരുന്ന സ്ഥിരം ഗോസിപ്പുകള്‍.

എന്നാല്‍, അതൊക്കെ അടിസ്ഥാന രഹിതമാണെന്ന് കാണിച്ചുതന്നിരിക്കുകയാണ് ആഷ്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ പിറന്നാള്‍ പാര്‍ട്ടിക്ക് ഭര്‍ത്താവ് അഭിഷേകിന്റെ കൈപിടിച്ച് പ്രസന്നവദനയായി എത്തിയാണ് ആഷ് തനിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

വ്യാജ വാര്‍ത്തകള്‍ക്കെതിരേ കേസു കൊടുക്കുമെന്ന് ബച്ചന്‍ കുടുംബം പറഞ്ഞപ്പോഴും ഐശ്വര്യ മൗനം പാലിക്കുകയായിരുന്നു. മനീഷിന്റെ പിറന്നാള്‍ പാര്‍ട്ടിയിലെ വി.ഐ.പി അതിഥികളും ആഷും അഭിയുമായിരുന്നു. പീച്ച് നിറത്തിലെ നീളന്‍ ഗൗണണിഞ്ഞ് അതീവ സുന്ദരി യായെത്തിയ ആഷ് താന്‍ സന്തോഷവതിയാണെന്നും ശരീരഭാഷയിലൂടെ വ്യക്തമാക്കി. മകളുടെ ജനനത്തോടെ 2010ല്‍ അഭിനയ ജീവിതത്തില്‍ നിന്ന് ആഷ് ഇടവേള എടുത്തിരുന്നു. മകള്‍ ആരാധ്യയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഇതെന്നായിരുന്നു നടി പറഞ്ഞത്. 2015ല്‍ പുറത്തിറങ്ങിയ ജസ്ബയിലൂടെയാണ് ഐശ്വര്യ സിനിമയില്‍ തിരിച്ചെത്തിയത്.

Related posts