ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ ടണല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ !

Swedish_tunnel02സ്ഥിരം ട്രെയിന്‍ സഞ്ചാരത്തിനുള്ള റെയില്‍വേ ടണല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുറന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ ടണല്‍ എന്ന ബഹുമതിയാണ് സ്വിറ്റ്‌സ് ആല്‍പ്‌സിനു അടിയിലൂടെയുള്ള ഈ ടണലിനുള്ളത്. ഗോട്ടാര്‍ഡ് ബേസ് ടണല്‍ (ജിബിടി) എന്നാണ് ഇതിന്റെ പേര്. ജൂണില്‍ ടണലിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഉദ്ഘാടനം ചെയ്‌തെങ്കിലും ഞായറാഴ്ച മുതലാണ് സ്ഥിരസഞ്ചാരത്തിന് തുറന്നുകൊടുത്തത്. 57 കിലോമീറ്റര്‍ നീളമുള്ള ടണലിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ 17 വര്‍ഷം വേണ്ടിവന്നു. 1200 കോടി സ്വിസ് ഫ്രാന്‍സ് (1180 കോടി ഡോളര്‍) ആണ് നിര്‍മാണത്തുക.

അത്യാധുനിക സന്നാഹങ്ങള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. ടണല്‍ നിര്‍മാണ മെഷീനുകള്‍ ഉപയോഗിച്ചതിനാല്‍ പരമ്പരാഗത രീതിയിലുള്ള തുരക്കലും വെടിമരുന്ന് പ്രയോഗിച്ചുള്ള പൊട്ടിക്കലുമൊന്നും വേണ്ടിവന്നില്ല. ജപ്പാന്റെ 53.9 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ടണല്‍ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബ്രിട്ടനെയും ഫ്രാന്‍സിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചാനല്‍ ടണലാണ് നീളത്തില്‍ മൂന്നാമത്. 50.5 കിലോമീറ്ററാണ് ഇതിന്റെ നീളം.

Related posts