കൈവേഗം കൊണ്ട് റെക്കോര്‍ഡ് തീര്‍ത്ത് ശീതള്‍! മുടിവെട്ടി തകര്‍ത്തത് ലണ്ടന്‍ ദമ്പതികളുടെ പേരിലുള്ള റെക്കോര്‍ഡ്

sheetal-shah_759_et-youtubeഇടവേളയെടുക്കാതെ 24 മണിക്കൂര്‍ കൊണ്ട് 571 പേരുടെ മുടിവെട്ടിയാണ് സൂററ്റ് സ്വദേശിനിയായ ശീതള്‍ കല്‍പേഷ് ഷാ എന്ന യുവതി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കഠിന പരിശ്രമത്തിന്റെ ഫലമായാണ് ഈ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ തനിക്കായതെന്ന് ശീതള്‍ പറയുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് സൂററ്റില്‍ ശീതള്‍ സ്വന്തമായി ബ്യൂട്ടിപാര്‍ലര്‍ ആരംഭിച്ചത്. ഉദ്ഘാടന ദിവസം തന്നെ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ശീതള്‍ നടത്തിയത്. ഉദ്ഘാടന ശേഷം പാര്‍ലറില്‍ കയറിയ ശീതള്‍ തിരിച്ചിറങ്ങിയത് പുലര്‍ച്ചെയാണ്.

നീണ്ട 24 മണിക്കൂറുകള്‍ ഒരു ചെറിയ ഇടവേള പോലും എടുക്കാതെയാണ് ശീതള്‍ ജോലി ചെയ്തത്. ഒരു മടുപ്പും കൂടാതെ 571 പേരുടെ മുടി വെട്ടുകയും ചെയ്തു. ഗിന്നസ് റെക്കോര്‍ഡ് അധികൃതരെ സാക്ഷിയാക്കിയാണ് ശീതള്‍ തന്റെ പ്രകടനം നടത്തിയത്. ഭര്‍ത്താവിന്റെ പ്രോത്സാഹനത്തിന്റെ ഫലമായാണ് ഗിന്നസ് റെക്കോര്‍ഡ് എന്ന ലക്ഷ്യം തന്റെ മനസ്സില്‍ വിരിഞ്ഞതെന്ന് ശീതള്‍ പറയുന്നു. 521 പേരുടെ മുടിവെട്ടിയ ലണ്ടന്‍ ദമ്പതികളുടെ റെക്കോര്‍ഡ് ഭേദിച്ചാണ് ശീതള്‍ സ്വന്തം പേര് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ചേര്‍ത്തത്. നേട്ടത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയ സഹപ്രവര്‍ത്തകര്‍ക്കും ശീതള്‍ നന്ദി അര്‍പ്പിച്ചു.

Related posts