തൃശൂര്‍: ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നടത്തിയ പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയും പൊതുവിദ്യാഭ്യാസ മേഖലയും ശക്തിപ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞു. കോളജുകള്‍ അക്കാദമിക് മികവിനും ഗവേഷണത്തിനും ഊന്നല്‍ നല്‍കണം ഇതിനാവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും.
കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍, ഫാ. മാത്യു മലേപറമ്പില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം. ഉസ്മാന് അധ്യക്ഷനായി. മുന്‍ പി.എസ് സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്, ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്. നജീബ്, കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ടി.എം. ജോസഫ്, വൈസ് പ്രസിഡന്റ് ഡോ. പി.ഒ. ജെന്സന്, ട്രഷറര്‍ സിസ്റ്റര്‍ അമല, പ്രഫ. മോഹന്‍രാജ്, ഫാ. വിന്‍സെന്റ് ജോസഫ്, ഫാ. മാര്ട്ടിന് കൊളമ്പ്രത്ത്, പ്രഫി. ഇമ്പിച്ചിക്കോട എന്നിവര്‍ പ്രസംഗിച്ചു.