ബീഹാറിലെ വൈശാലി ജില്ലയിലാണ് ഈ അപൂര്‍വ്വ സംഭവം. വിവാഹം കഴിഞ്ഞ് ഏഴാം നാള് ഭാര്യ പ്രസവിച്ചതറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് വരനും ബന്ധുക്കളും. ആളുകളെ നിര്‍ബന്ധിച്ചും തട്ടിക്കൊണ്ടുപോയും വിവാഹം കഴിപ്പിക്കുന്നത് രണ്ട് പതിറ്റാണ്ട് മുന്‍പ് വരെ ബീഹാറില്‍ സര്‍വ്വസാധാരണമായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഇടയ്ക്ക് അഭയകുമാര്‍ എന്നയാളെ ഇത്തരത്തില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളും കുടുംബവും വിവാഹം അംഗീകരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് ഇവര്‍ മനസിലാക്കിയിരുന്നില്ല.
വിവാഹശേഷം വീട്ടിലായിരുന്ന പെണ്‍കുട്ടി ഏഴാം നാള് പ്രസവിച്ചു എന്ന വാര്‍ത്തയാണ് അഭയകുമാറിന് ലഭിച്ചത്. നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത് കൂടാതെ തന്റെ മകനെ പറ്റിക്കുകയായിരുന്നെന്ന് അഭയ കുമാറിന്റെ കുടുംബം പറയുന്നു. തങ്ങളെ വഞ്ചിച്ചവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അഭയകുമാറിന്റെ കുടുംബം.