അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുക യാണ് ഇന്ത്യന്‍ സിനിമാ ലോകം. അതില്‍ തിളക്കമുളള ഒരോര്‍മ ബോളിവുഡ് നടി ശ്രീദേവിയും പങ്കുവച്ചിരുന്നു. ജയലളിതയുടെ മകനായി ഒരു ചിത്രത്തില്‍ അഭിനയിച്ച തിന്റെ ഓര്‍മകളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ജെമിനി ഗണേശനും ജയലളിതയും മുഖ്യ വേഷത്തി ലെത്തിയ ആദിപരാശക്തി എന്ന ചിത്രത്തി ലാണ് ഇരുവരും ഒന്നിച്ചത്. ചിത്രത്തില്‍ പാര്‍വതീ ദേവിയായി വേഷമിട്ടത് ജയലളിതയായി രുന്നു. മകന് മുരുകന്റ വേഷമായിരുന്നു ബേബി ശ്രീദേവി അന്നു ചെയ്തത്. 1971 ലാണ് ചിത്രം പുറത്തിറങ്ങിയത്. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കും പുറത്തിറങ്ങി .
ജയലളിതയുമൊന്നിച്ച് അഭിനയിച്ച രംഗത്തിന്റെ ചിത്രം ശ്രീദേവി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരുന്നു. ജയലളിതയുടെ വിയോഗം രാജ്യത്തിനു തീരാനഷ്ടമാണെന്നും ശ്രീദേവി ട്വീറ്റ് ചെയ്തിരുന്നു. കോടിക്കണക്കിനു ജനങ്ങളുടെ സ്നേഹവും വിശ്വാസവും പിടിച്ചുപറ്റാന്‍ ജയലളിതയ്ക്കു കഴിഞ്ഞുവെന്നും ശ്രീദേവി പറഞ്ഞു. ശ്രീദേവി ട്വിറ്റ റില്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയ യില്‍ വൈറലായിരിക്കുകയാണ്. ഒട്ടേറെ പേരാണ് ചിത്രം ഷെയര്‍ ചെയ്തത്.