92 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ചൈനയിലെ ഏറ്റവും വലിയ വ്യവസായ പ്രമുഖനാണ് തന്റെ സ്ഥാപനങ്ങളും ബിസിനസ് സംരഭങ്ങളും ഏറ്റെടുത്ത് നടത്താന്‍ അനന്തരാവകാശിയെ തേടുന്നത്. ദലിയാന് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനും കൂടിയായ വാങ് ജിയാന്‍ലിന്‍ ആണ് പുതിയ തീരുമാനത്തിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
ബിസിനസ് ഏറ്റെടുത്തു നടത്താന്‍ ജിയാന്‍ലിന്‍ മകനെ ക്ഷണിച്ചെങ്കിലും അച്ഛന്റേതു പോലുള്ള ഒരു ജീവിത രീതിയോട് തനിക്ക് താത്പ്പര്യം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിസിനസ് മാന്യമായി കൊണ്ടുനടക്കാന്‍ ജിയാന്‍ലിന്‍ അനന്തരാവകാശിയെത്തേടുന്നത്.
അനന്തരാവകാശികളെ വെറുതെയങ്ങ് സ്വീകരിക്കുകയല്ല മറിച്ച് പ്രൊഫഷണല്‍ മാനേജര്‍മാര്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തുക. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് അവരുടേതായ താത്പ്പര്യങ്ങളുണ്ട്. തന്റെ ഉടമസ്ഥതയില്‍ അനേകം കമ്പനികളും ബിസിനസ് സംരഭങ്ങളുമുണ്ട്. അതെല്ലാം തുടര്‍ന്നും നടത്തണം. പ്രൊഫഷണല്‍ മാനേജര്‍മാരെ ഈ കമ്പനികളുടെ നടത്തിപ്പു ചുമതല ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. ജിയാന്‍ലിന്‍ പറഞ്ഞു. ചൈനയില്‍ സംരഭകര്‍ക്കായി നടന്ന ഉച്ചകോടിയിലാണ് അദ്ദേഹം തന്റെ നിസ്സഹായാവസ്ഥ തുറന്നുപറഞ്ഞത്.
92 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള ചൈനയിലെ ഏറ്റവും വലിയ സമ്പന്നനാണ് ജിയാന്‍ലിന്‍. ഷോപ്പിംഗ് മാളുകള്‍, സ്പോട്സ് ക്ലബുകള്‍, തീം പാര്‍ക്കുകള്‍, തിയ്യേറ്ററുകള്‍ എന്നിങ്ങനെ വന്‍കിട ബിസിനസ് മേഖല തന്നെയാണ് ജിയാന്‍ലിന്‍ സ്വന്തമായുള്ളത്.