ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്ത്. ഫോര്‍ബ്‌സ് മാസിക തയാറാക്കിയ പട്ടികയിലാണ് ഇത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു രണ്ടാമതെത്തിയത്. 74 പേരുടെ പട്ടികയാണു ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിലൂടെ മോദി തന്റെ നേതൃപാടവം തെളിയിച്ചതായി മാസിക പറയുന്നു.
പട്ടികയില്‍ ഒന്നാമതെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനു തന്റെ രാജ്യത്തിന്റെ സ്വാധിനം ലോകത്തിന്റെ എല്ലാ കോണുകളിലും ചെലുത്തുവാന്‍ സാധിച്ചതായി ഫോര്‍ബ്‌സ് അഭിപ്രായപ്പെടു. യുഎസ് തെരഞ്ഞെടുപ്പിലെ നേട്ടമാണു ട്രംപിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്.