ശബരിമലയില്‍ താളാര്‍ച്ചനയുമായി ശിവമണി

siivamaniശബരിമല: ദര്‍ശനത്തിനെത്തിയ പ്രമുഖ താളവാദ്യ വിദ്വാന്‍ ശിവമണി സന്നിധാനത്തും ശ്രീ അയ്യപ്പാ ഓഡിറ്റോറിയത്തിലും താളാര്‍ച്ചന നടത്തി. തന്റെ ഇഷ്ടദേവനായ സ്വാമി അയ്യപ്പന്റെ സന്നിധിയില്‍ നടത്തുന്ന താളാര്‍ ച്ചനയാണ് കലാജീവിതത്തിനുള്ള ഊര്‍ജമാകുന്നതെന്ന് ശിവമണി പറഞ്ഞു.

എണ്‍പതുകളില്‍ ഒരു കൗതുകത്തിന് ശബരിമലയില്‍ എത്തി. സ്വാമിയെ ദര്‍ശിച്ചു. താളരംഗത്ത് തുടക്കക്കാരനായ താന്‍ അന്ന് കിട്ടിയ പാത്രങ്ങള്‍ ചേര്‍ത്തുവച്ച് മരച്ചില്ല മുറിച്ച് കോലാക്കി അയ്യപ്പ സന്നിധിയില്‍ താളം പിടിച്ചു.

പിന്നീട് എസ്.പി. ബാലസുബ്ര ഹ്മണ്യത്തോടൊപ്പം നടത്തിയ സിംഗപ്പൂര്‍ യാത്രക്കിടെയാണ് ശബരിമലയില്‍ എത്തണമെന്ന തോന്നല്‍ ശക്തമാകുന്നത്. ചൈ ന്നയില്‍ തിരിച്ചെത്തി വ്രതമെടുത്ത് മലചവിട്ടി. അന്നു തുടങ്ങിയ പതിവ് ഇന്നും തെറ്റിച്ചിട്ടില്ല.

ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ തവണ അയ്യപ്പ സന്നിധിയില്‍ എത്തുമെന്നും ശിവമണി പറഞ്ഞു.വിവിധ താളക്രമങ്ങളിലൂടെ യുള്ള സഞ്ചാരം പതിനഞ്ച് മിനിറ്റിലേറെ നീണ്ടു. തുടര്‍ന്നാണ് പ്രമുഖ കീബോര്‍ ഡ് വാദകന്‍ പ്രകാശ് ഉള്ള്യേ രിക്കൊപ്പം വലിയനട പ്പന്തലിലെ ഓഡിറ്റോറിയത്തില്‍ ശിവമണി ഡ്രംസ് വായിച്ചത്. ദര്‍ശനത്തിനെത്തിയ അയ്യപ്പന്മാര്‍ക്ക് ശിവമണിയുടെ താളാര്‍ച്ചന പുതിയ അനുഭവമായി.

Related posts