വൈക്കം: ഇടവഴിയിലൂടെ നടന്നുപോയ വീട്ടമ്മയുടെ അഞ്ചു പവന്റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കള്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിത മാക്കി. വൈക്കം ചാലപ്പറമ്പ് പരുത്തിമുടി സ്വദേശിനി കൃഷ്ണകുമാരി(51)യുടെ മാലയാണ് ഇന്നലെ വൈകുന്നേരം 4.30ന് പുളിംചുവട്ടിലുള്ള ഗൗരിശാ ഐ ക്ലിനിക്കിനു സമീപമുള്ള ഇടവഴിയില്‍വച്ച് അപഹരിച്ചത്.
ബൈക്കിലെത്തിയ രണ്ടു മോഷ്ടാക്കളില്‍ പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചെടുത്തത്. പ്രദേശത്തെ സിസി ടിവി കാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നെന്നും ഇത് പരിശോധിച്ചുവരികയാണെന്നും എസ്ഐ എം.സാഹില്‍ അറിയിച്ചു. അടുത്തകാലത്ത് വൈക്കത്തും സമീപ പ്രദേശങ്ങളിലും ഇരുചക്രവാഹനങ്ങളിലെത്തി മാല കവരുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടായത്. മോഷ്ടാക്കളുടെ ദൃശ്യം പോലീസിനു ലഭിച്ചതോടെ മാല കവരുന്ന സംഘത്തെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ്.