ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല; ക്ഷേത്രോത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് ശരിയല്ലെന്നു സ്വാമി ഭൂമാനന്ദ തീര്‍ഥ

Sabarimalവടക്കാഞ്ചേരി: ശബരിമലയില്‍ ക്ഷേത്ര ദര്‍ശനത്തിനായി സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്നും ക്ഷേത്രോത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് ശരിയല്ലെന്നും പാര്‍ളിക്കാട് വ്യാസ തപോവനം ശ്രീമദ് ഭാഗവത് തത്വസമീക്ഷ സത്രസമിതി മുഖ്യരക്ഷാധികാരി സ്വാമി ഭൂമാനന്ദ തീര്‍ഥ.

ഇപ്പോള്‍ കുറച്ച് ബുദ്ധിമുട്ടിയാലും വരും നാളുകളില്‍ സന്തോഷം നിറഞ്ഞ ദിനങ്ങളാകുമെന്ന് നോട്ട് നിരോധനത്തെ സംബന്ധിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ളിക്കാട് തച്ചനാത്തുകാവ് നൈമിഷാരണ്യത്തില്‍ വെങ്ങിണിശേരി നാരായണാശ്രമവും പാര്‍ളിക്കാട് വ്യാസ തപോവനവും സംയുക്തമായി നടത്തുന്ന ശ്രീമദ് ഭാഗവത തത്വസമീക്ഷ സത്രത്തെ കുറിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.

Related posts