തിരുവനന്തപുരം: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വായ്പകളുടെ പലിശ നിരക്കുകള്‍ കുറച്ചു. ഒന്നു മുതല്‍ പ്രാബല്യമുണ്ട്. ഇതുമൂലം കാര്‍ വായ്പ, ഭവന വായ്പ, അനുബന്ധ ഭവന വായ്പ എന്നിവയുടെ പലിശനിരക്കുകളില്‍ 0.15 ശതമാനം കുറവ് വരും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എസ്ബിടി വായ്പാ യജ്ഞത്തിന്റെ ഭാഗമായി 31 വരെ അനുവദിക്കപ്പെടുന്ന ഭവന– കാര്‍ വായ്പകള്‍ക്ക് പ്രോസസിംഗ് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കി.
ഇതേ കാലയളവില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമായി അനുവദിക്കപ്പെടുന്ന സവിശേഷ പദ്ധതിയായ മാക്‌സ്‌ഗെയിന്‍ ഭവന വായ്പയ്ക്കും കുറഞ്ഞ പലിശ നിരക്ക് ലഭ്യമായിരിക്കും. സ്ഥിരമായ ധനാഗമമാര്‍ഗങ്ങളുള്ളവര്‍ക്ക് ഭവനവായ്പയുടെ പലിശ ലാഭിക്കാന്‍ ഉതകുന്ന മികവുറ്റ പദ്ധതിയാണ് മാക്‌സ്‌ഗെയിന്‍.