നാലുകാലില്‍ നടക്കുന്ന പൂച്ചകളെ ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലുമുണ്ടാവുമോ? പൂച്ചകളുടെ കരച്ചിലും നടപ്പും എല്ലാം കൗതുകം നിറഞ്ഞതാണ്. എന്നാല്‍ പൂച്ച രണ്ടുകാലില്‍ നടക്കുന്ന കാര്യം ഒന്ന് ഓര്‍ത്തുനോക്കൂ. ഇത് പൂച്ചയുടെ ജാഡയല്ല, ഗതികേടുകൊണ്ടാണ് പൂച്ച ഡിനോസറിനെപ്പോലെ നടക്കുന്നത്. ഏബിള്‍ എന്ന തായ്ലണ്ടിലെ പൂച്ചക്കുട്ടിക്കാണ് ഈ ഗതികേടില്‍ നടക്കേണ്ടിവന്നത്. അമിത വോള്‍ട്ടേജില്‍ ഷോക്കേറ്റതാണ് കാരണം. ഷോക്കേറ്റതിനെത്തുടര്‍ന്ന് ഏബിളിന്റെ രണ്ടു കൈകളും വാലും നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നടക്കുവാന്‍ ഏറെ കഷ്ടപ്പെട്ട ഏബിളിന് രക്ഷയായെത്തിയത് വാലൈ ശ്രീബൂള് വൊറാകൂളാണ്.
തെരുവിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന പൂച്ചക്കുട്ടിയെ തന്റെ വീട്ടില്‍ കൊണ്ടുപോയി ശുശ്രൂഷിച്ചു. ഇവരാണ് പൂച്ചയ്ക്ക്് ഈ പേര് നിശ്ചയിച്ചത്. മറ്റു പൂച്ചകളെപ്പോലെ ഏബിള്‍ ഇപ്പോള്‍ എല്ലാംചെയ്യുന്നുണ്ട്. മറ്റു പൂച്ചകളെ പിന്തുടരുക, സ്റ്റെപ്പ് ഇറങ്ങുക തുടങ്ങിയ എല്ലാകാര്യങ്ങളും ഒരു കങ്കാരുവിനെപ്പോലെ ചെയ്യുമെന്നാണ് വാലൈ പറയുന്നത്.
26 വയസുകാരനായ തന്റെ മകന് കോപ്റ്ററും ഏബിളും നല്ല കൂട്ടുകാരാണ്. പുറത്തിറങ്ങിയാല്‍ മറ്റുനായകള് ഉപദ്രവിക്കുന്നതിനാല്‍ ഏബിള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നതും വീട്ടിലാണ്. ദുരിതമനുഭവിച്ചുകൊണ്ടിരുന്നപ്പോഴും അവന്റെ ചുറുചുറുക്കില്‍ യാതൊരുമാറ്റവുമില്ലായിരുന്നെന്നും വാലൈ പറഞ്ഞു.