തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത മരിച്ച് പത്തുദിവസം പിന്നിടുമ്പോഴും വിവാദങ്ങള്‍ക്കും ദുരൂഹതകള്‍ക്കും അവസാനമില്ല. മാധ്യമപ്രവര്‍ത്തകനായ ബര്‍ഗ ദത്ത് സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്താണ് ഇപ്പോള്‍ പുതിയ സംശയങ്ങള്‍ക്ക് ഇടനല്കിയിരിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് തന്നെ ജയലളിതയ്ക്ക് തെറ്റായ മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പോ നിര്‍ദേശമോ ഇല്ലാതെ നല്‍കിയിരുന്നെന്നാണ് ബര്‍ഖ ദത്ത് ഇമെയിലില്‍ പറയുന്നത്. പ്രമേഹത്തിനുള്ള മരുന്ന് എന്ന പേരിലാണ് മരുന്ന് നല്‍കിയിരുന്നതെന്നും മെയിലില്‍ പറയുന്നു. അപ്പോളോ റെഡ്ഡി സഹോദരിമാരില്‍ ഒരാളാണ് തന്നോട് ഇതു വെളിപ്പെടുത്തിയതെന്നാണ് ദത്തിന്റെ മെയിലില്‍ ഉള്ളത്. അപ്പോളോയുടെ ഉടമയായ പ്രതാപ് സി റെഡ്ഡിയും രഹസ്യമായി തന്നോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു.
അതേസമയം, ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി തൊഴെത്തട്ടില് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം. ശശികലയെ ചിന്നമ്മമ എന്ന് വിളിക്കാനാകില്ലെന്നും അതിന് തങ്ങളെ കിട്ടില്ലെന്നും ആക്രോശിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരണിയില് നടന്ന എഐഡിഎംകെ ജോഗത്തില് ബഹളം വച്ച് തമ്മില്‍ തല്ലി. ഇന്നലെ തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില് ഇന്നലെ നടന്ന ജയലളിത അനുസ്മരണയോഗത്തിലായിരുന്നു സംഭവം. യോഗത്തില്‍ മൂന്നു മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. മന്ത്രി ആര്.പി ഉദയകുമാര്‍ സംസാരിക്കവെ ചിന്നമ്മ എന്നാണ് ശശികലയെ അഭിസംബോധനചെയ്തത്്. ഇതില്‍ പ്രതിഷേധവുമായി ഒരുകൂട്ടം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. തമ്മിലടിയുടെ അവസാനം ഒരു കൂട്ടം പ്രവവര്‍ത്തകര്‍ ശശികലയുടെ ബാനറുകള്‍ കത്തിച്ചു.
ജയയുടെ ശരീരം എംബാം ചെയ്തിരുന്നെന്ന വിവാദം സംസ്കാരത്തിനു രണ്ടുദിവസത്തിനുശേഷം ഉയര്‍ന്നിരുന്നു. അഞ്ചു ദിവസങ്ങള്‍ക്കു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നെന്നും വാര്‍ത്ത മൂടിവയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായി. ജയയെ ശശികല അടിച്ചുവീഴ്ത്തിയെന്ന തരത്തിലുള്ള പ്രചരണവും തമിഴ്നാട്ടിലുണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന് രംഗത്തെത്തിയിട്ടുണ്ട്.