അമരവിള: രണ്ടാഴ്ച മുമ്പ് മാരായമുട്ടത്ത് ഒമ്പത് വയസുകാരനെ കയര്‍കൊണ്ട് വരിഞ്ഞ ശേഷം ഫാനില്‍ കെട്ടിതൂക്കി കറക്കിയ കേസില്‍ രണ്ടാനച്ഛന് പോലീസ് പിടിയിലായി. ആനാവൂര്‍ വലിയവട്ടക്കുഴി മേലേപുത്തന്‍ വീട്ടില്‍ ബിജുകുമാര്‍ (38) നെയാണ് മാരായമുട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പ് യൂണിഫോം കീറിയതിനാണ് രണ്ടാനച്ഛനായ ബിജുകുമാര്‍ കുട്ടിയെ ഫാനില്‍ കെട്ടി തൂക്കിയ ശേഷം സ്വിച്ചിട്ട് കറക്കുകയും തലയില്‍ ചുറ്റികകൊണ്ട് അടിക്കുകയും ചെയ്തത്. ആനാവൂര്‍ പേരിമ്പക്കോണം യുപിഎസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി പിതാവിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ശേഷം സ്കൂളിലെത്തുമ്പോള്‍ അധ്യാപകരോടാണ് പീഡന വിവരം പറഞ്ഞത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ച അധ്യാപകര്‍ കുട്ടിയെ പോലീസ്റ്റേഷനില്‍ എത്തിക്കുകയും മാരായമുട്ടം എസ്ഐ ഹരിലാലിന്റെ നേതൃത്വത്തില്‍ കുട്ടിയെ തിരുവനന്തപുരത്തെ കരുണയിലേക്ക് മാറ്റുകയുമായിരുന്നു. കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാനച്ഛന് ബിജുകുമാറിനെ ഇന്നലെ രാവിലെ ഒമ്പതോടെയാണ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.