ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറിയ മഞ്ജിമ മോഹന്‍ ഇപ്പോള്‍ തമിഴകത്ത് തിരക്കിലാണ്. വിക്രം പ്രഭുവിനൊപ്പമുള്ള മുടി സൂടാ മന്നന് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ മഞ്ജിമ അഭിനയിക്കുന്നത്. മഞ്ജിമ തൃഷയോടൊപ്പം നില്ക്കുന്ന ഒരു സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മഞ്ജിമയെ തൃഷ ചുംബിക്കുന്ന സെല്‍ഫിയാണ് വൈറലായിരിക്കുന്നത്. ഈ സെല്‍ഫി വൈറലാകാന്‍ മറ്റൊരു കാരണം കൂടെയുണ്ട്.
തമിഴ് സിനിമാ ലോകത്ത് മഞ്ജി മയ്ക്ക് സൗഹൃദങ്ങള്‍ വളരുന്നു എന്ന് ഈ ഫോട്ടോ കണ്ടാല്‍ മനസിലാവും. ചിമ്പുവിന്റെ നായികമാരാണ് രണ്ടു പേരും എന്ന ടാഗോടെ യാണ് സോഷ്യല്‍ മീഡി യയില്‍ ഫോട്ടോ വൈറ ലാകുന്നത്. തൃഷയും മഞ്ജിമയും ഒന്നിക്കുന്ന പുതിയ ചിത്രം സംവിധാ നം ചെയ്തത് ഗൗതം മേനോനാണ്. ഗൗതം – ചിമ്പു കൂട്ടുകെ ട്ടില് പിറന്ന ഏറ്റവും പുതിയ ചിത്രമാണ് അച്ചം എന്‍പത് മടമയെടാ. മഞ്ജിമ മോഹനാണ് ചിത്രത്തിലെ നായിക. ലീല എന്നാ ണ് കഥാപാത്രത്തിന്റെ പേര്.