ഗര്‍ഭിണിയുടെ ഭാരം 280 പൗണ്ട് ! പ്രസവത്തിന് സഹായിച്ചത് 16 മെഡിക്കല്‍ ജോലിക്കാര്‍

del-2പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഭാരം 127 കിലോ. ചൈനയിലെ ചംങ്ഷ ആശുപത്രിയില്‍ തിങ്കളാഴ്ചയെത്തിയ ഗര്‍ഭിണിയാണ് ആശുപത്രി അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തിയത്.

സ്ത്രീയുടെ നില അതീവ ഗുരുതരമായിരുന്നതിനാല്‍ ഒട്ടും സമയം നഷ്ടപ്പെടുത്താനുണ്ടായിരുന്നില്ല. ആശുപത്രിയിലെ എല്ലാ വിഭാഗത്തിലുള്ളവരെയും വിവരം അറിയിച്ചു. അവരുടെ നേതൃത്വത്തില്‍ 16 അംഗ മെഡിക്കല്‍ സംഘത്തിന് ഉടനടി രൂപം നല്‍കി.

ഇത്രയും ഭാരമുള്ള സ്ത്രീക്ക് ഏത് അളവില്‍ അനസ്‌തേഷ്യ കൊടുക്കണമെന്ന ആശയക്കുഴപ്പവും എല്ലാവര്‍ക്കുമുണ്ടായിരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും ജീവന്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. എങ്കിലും ദൈവ സഹായത്താല്‍ യുവതിയ്ക്ക് സുഖ പ്രസവം സാധ്യമായി. ഇപ്പോള്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

യുവതിയെ ആശുപത്രി ജീവനക്കാര്‍ ശുശ്രൂഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ നിരവധി ആളുകള്‍ കാണുകയും യുവതിയെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്ത് വരികയും ചെയ്തു. ഗര്‍ഭാവസ്ഥയിലിരുന്ന സമയത്ത് കുഞ്ഞിന്റെ സുരക്ഷയെ കരുതിയെങ്കിലും  ഇവര്‍ ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതായിരുന്നെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു.

Related posts