മുക്കം: രാജ്യത്തെ സമ്പൂര്‍ണ്ണമായി കറന്‍സി രഹിതമാക്കാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ ആവശ്യമായ ഒരു മുന്‍കരുതലും ഉണ്ടായില്ലന്ന് പറയുന്നതിന്റെ മറ്റൊരു തെളിവാണ് ഡിജിറ്റല്‍ പണമിടപാടിനു വേണ്ടിയുളള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലഭ്യത സംബന്ധിച്ച കാര്യങ്ങള്‍. രാജ്യത്തെ കോടിക്കണക്കായ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ പോലും ഓണ്‍ലൈന്‍ ഇടപാടിലേക്ക് മാറണമെന്ന് സര്‍ക്കാര്‍ നയം പ്രഖ്യാപികുമ്പോള്‍ ഊറ്റം കൊളളുന്നത് ഇന്ത്യയുടെ ബദ്ധശത്രുക്കളെന്ന് പ്രഖ്യാപിക്കപെട്ട ചൈനീസ് കമ്പനികളാണ്.
പണമിടപാടിനായി സ്ഥാപിക്കേണ്ട പിഒഎസ് എന്ന സൈ്വപ്പിംഗ് മെഷീനുകള്‍ ബഹുഭൂരിപക്ഷവും നിര്‍മ്മിക്കുന്നത് ചൈനയും കൊറിയയുമാണ്. ചൈനീസ് കമ്പനികളായ എന്നിവരാണ് പിഒഎസ്യുന്ന നിര്‍മ്മാണത്തിലെ വമ്പന്മാര്. ഇന്ത്യയിലെ പുതിയ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് യന്ത്രങ്ങള്‍ക്കാണ് വിവിധ ബാങ്കുകള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.
പൊതുവെ മാന്ദ്യത്തില്‍ കഴിഞ്ഞിരുന്ന ഈ കമ്പനികള്‍ക്ക് സൂപ്പര്‍ ലോട്ടോ അടിച്ച പ്രതീതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്ത് ഉപയോഗിക്കുന്ന 74 കോടിയോളം ഡെബിറ്റ് ,ക്രെഡിറ്റ് കാര്‍ഡുകളില്‍ വലിയ ശതമാനം ഓണ്‍ലൈന്‍ പണമിടപാട് എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തും എന്നു കരുതിയാല്‍ തന്നെ പിഒഎസ് മെഷീനുകളുടെ ആവശ്യകത കോടികള്‍ വരും.
ബാങ്കുകള്‍ക്കും ഇതൊരു ചാകരയാണ്. ഓരോ യൂണിറ്റിനും നിശ്ചിത തുക പ്രതിമാസ വാടക വാങ്ങിയാണ് ഇവ ഉപയോഗത്തിന് നല്‍കുന്നത്. എസ്ബിഐ മാത്രമാണ് അല്‍പ്പം കുറഞ്ഞ നിരക്കില്‍ മെഷീനുകള്‍ നല്‍കുന്നത്. 500 രൂപ വരെ പ്രതിമാസ വാടക ചുമത്തുന്ന ബാങ്കുകളുടെ ഈ നിരക്ക് ചെറുകിട സ്ഥാപനങ്ങള്‍ക്ക് അധിക ബാധ്യതയാവും. നേരത്തെ ബാങ്ക് പ്രതിനിധികള്‍ വ്യാപാരികളെ സമീപിച്ച് മെഷീന് നല്കാന് ശ്രമിച്ചിരുന്നങ്കില് ഇപ്പാള്കറന്സിപിന്വലിച്ചതോടെ പിഒഎസ് സംവിധാനത്തിനായി ആയിരക്കണക്കിന് ആളുകളാണ് ബുക്ക് ചെയ്തത്.
ഏഴ് മാസം വരെ സമയമെടുത്താലെ ആവശ്യത്തിന് യന്ത്രം എത്തിക്കാന്‍ കഴിയൂ എന്നാണ് കമ്പനികള്‍ പറയുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ സഹസ്രകോടികള്‍ പുറം രാജ്യങ്ങളിലേക്ക് പോവുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഒരു സ്ക്റൂ പോലും നിര്‍മ്മിക്കുന്ന യൂനിറ്റ് ഇന്ത്യയില്‍ തുടങ്ങാത്തതിന് ന്യായീകരണം ഒന്നും തന്നെയില്ല. സമാന രീതിയില്‍ തന്നെയായിരുന്നു ഇന്ത്യയില്‍ കേബിള്‍ ടിവി രംഗം പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തതും .ഒരു ചെറിയ കപ്പാസിറ്റര്‍ പോലും നിര്‍മ്മിക്കുന്ന ഒരു കമ്പനിക്ക് പോലും ഇന്ത്യയില്‍ അനുമതി നല്‍കാതെ രാജ്യത്തെ 36 കോടി വീടുകളില്‍ സെറ്റ് ടോപ്പ് ബോക്സ് എന്ന ഉപകരണംസ്ഥാപിക്കണമെന്ന് നിര്‍ബന്ധിച്ചതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് ചൈന, കൊറിയ രാജ്യങ്ങള്‍ ഊറ്റിയെടുത്തത്.
സെറ്റ് ടോപ് ബോക്സ് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്ന സംരഭകര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാതെ അവരോട് വിദേശ കമ്പനികളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു അന്ന് സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മാറ്റങ്ങള്‍ പ്രാഖ്യാപിക്കുമ്പോള്‍ അതിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിനകത്ത് തന്നെ നിര്‍മ്മിക്കുന്നതിനുള്ള സാവകാശവും സാഹചര്യവും ഒരുക്കിയിരുന്നങ്കില് ലക്ഷക്കണക്കിന് തൊഴിലവസരം ഒരുക്കാനും വിദേശത്തേക്കൊഴുകുന്ന കോടികള്‍ തടയാനും സാധിക്കുമായിരുന്നു.