നഗ്നയായി രണ്ടു ദിവസം കാട്ടില്‍! നാല്‍പതുകാരിയെ പീഡിപ്പിച്ച ശേഷം വനത്തില്‍ തള്ളി; രക്ഷപെടുത്തിയത് ഗ്രാമവാസികള്‍; സംഭവം ഇങ്ങനെ…

rapeബംഗളൂരു: തുമകുരുവില്‍ നാല്‍പതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം വനത്തില്‍ തള്ളി. സഹായത്തിന് ആരുമില്ലാതെ രണ്ടു ദിവസം കഴിച്ചുകൂട്ടിയ വനിതയെ ഗ്രാമവാസികള്‍ രക്ഷപ്പെടുത്തി. തുമകുരുവിനു സമീപം ഗുലൂരില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവം ഇന്നലെയാണ് പുറംലോകമറിയുന്നത്.

ചിക്കനായകനഹള്ളി സ്വദേശിനിയായ വനിത ഗുലൂരിലെ അടയ്ക്കാത്തോട്ടത്തിലെ ജോലിക്കാരിയാണ്. തോട്ടമുടമയില്‍ നിന്നു കൂലി വാങ്ങുന്നതിനായി തുമകുരുവില്‍ നിന്നും ഗുലൂരിലേക്കു പോകാന്‍ കുനിഗല്‍ സര്‍ക്കിൡനു സമീപം ബസ് കാത്തു നില്‍ക്കവേ അതുവഴിയെത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഗുലൂരില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് അവരെ വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് വനിതയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം അക്കേഷ്യ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

മയക്കുമരുന്നു കലര്‍ത്തിയ ശീതളപാനീയം നല്കി മയക്കിയ ശേഷമായിരുന്നു മാനഭംഗത്തിനിരയാക്കിയതെന്ന് തുമകുരു എസ്പി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. നഗ്നയായി രണ്ടു ദിവസം കാട്ടിനുള്ളില്‍ കഴിച്ചുകൂട്ടിയ വനിതയെ ഒടുവില്‍ ഗ്രാമവാസികളാണ് കണ്ടെത്തിയത്. തുമകുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വനിതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related posts