കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിന്റെ എക്കാലത്തേയും മികച്ച ഫുട്ബോള്‍ പ്രതിഭ ഐ.എം വിജയന് കേരള ഫുട്ബോള്‍ അസോസിയേഷന്നിന്നും അവഹേളനം. കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്സ്– കോല്‍ക്കത്ത മത്സരം വീക്ഷിക്കാന്‍ വിജയന് ഫുട്ബോള്‍ അസോസിയേഷന് നല്‍കിയത് ജനറല്‍ ടിക്കറ്റുകള്‍ മാത്രം.
അര്‍ഹതപ്പെട്ട വിഐപി ഗാലറി ടിക്കറ്റ് ചോദിച്ചപ്പോള്‍ സച്ചിനോടും നിത അംബാനിയോടും ചോദിക്കാന്‍ ഭാരവാഹികള്‍ അറിയിച്ചതായി വിജയന് പറയുന്നു. വിജയന് ടിക്കറ്റ് നല്‍കാതിരുന്ന സംഘാടകര്‍ സിനിമാതാരം നിവിന്‍ പോളിക്ക് വിഐപി ഗാലറി ടിക്കറ്റ് നല്കി. കടുത്ത അവഹേളനമാണ് തന്നോട് സംഘാടകര്‍ കാട്ടിയതെന്ന് വിജയന് പറഞ്ഞു.