പുതിയ നോട്ടുകള്‍ എത്തിയതിന് ശേഷവും ആളുകളുടെ ദുരിതത്തിന് അവസാനമായിട്ടില്ല. കാരണം ബാങ്കില്‍ നിന്നോ എടിഎമ്മില്‍ നിന്നോ കിട്ടുന്നത് രണ്ടായിരത്തിന്റെ നോട്ടാണെങ്കില്‍ പുലിവാല് പിടിച്ചതുപോലെയാകും പിന്നീടുള്ള കാര്യങ്ങള്‍.
എന്നാല്‍ മധ്യപ്രദേശിലെ ഷാജപൂര്‍ സ്വദേശിയായ വിജയ് എന്ന തൂപ്പുകാരന് എടിഎമ്മില്‍ നിന്ന് ലഭിച്ച 2000 ത്തിന്റെ നോട്ടിലൂടെ ലോട്ടറി അടിച്ചു എന്നു വേണം പറയാന്‍. കാരണം ഈ നോട്ടിലൂടെ അയാള്‍ക്ക് ലഭിച്ചത് ഒരു ലക്ഷം രൂപയാണ്. കാരണം ആ നോട്ടിന്റെ സീരിയല്‍ നമ്പറിന്റെ അവസാനത്തെ മൂന്ന് അക്കം 786 ആയിരുന്നു.
ഇസ്ലാം മത വിശ്വാസികള്‍ 786 പുണ്യ അക്കമായാണ് കണക്കാക്കുന്നത്. ഇക്കാര്യം അറിയാമായിരുന്ന വിജയ്, നോട്ടിന്റെ ഫോട്ടോയെടുത്ത് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഇബെയില്‍ പോസ്റ്റ് ചെയ്തു. പിന്നീടാണ് ഈ സീരിയല്‍ നമ്പര്‍ ഉള്ള നോട്ട് കൊടുക്കുകയാണെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കാം എന്ന് പറഞ്ഞ് ഇന്‍ഡോറില്‍ നിന്നുള്ള വ്യക്തി വിജയുമായി ബന്ധപ്പെട്ടത്. ഏതായാലും നോട്ട് കൈമാറാന്‍ തന്നെയാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്.