സോഷ്യല്‍ മീഡിയയിലൂടെ ഷംനാ കാസിമിന്റെ വിവാഹ വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അതെല്ലാം താരം നിഷേധിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ വിവാഹത്തിനു തയാറാണെന്ന് ഷംന നേരിട്ട് അറിയിച്ചിരിക്കുകയാണ്്. ഇനിയും ഇങ്ങനെ മതിയോ എന്ന് അച്ഛനും അമ്മയും ചോദിച്ചപ്പോള്‍ ശരിയാണെന്ന് ഷംനയ്ക്കും തോന്നി. എപ്പോഴാണ് കല്യാണം എന്ന ചോദ്യത്തിന് ഉത്തരം നല്കി മടുത്തുവെന്നും വിവാഹത്തെക്കുറിച്ച് സീരിയസായി ചിന്തിച്ച് തുടങ്ങിയെന്നും ഷംന പറഞ്ഞു.
ഫേസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങള്‍ പലവട്ടം ഷംനയുടെ വിവാഹവാര്‍ത്തകള്‍ തെറ്റായി നല്‍കിയിട്ടുണ്ട്. പക്ഷേ ഇതങ്ങനെ അല്ലാ എന്നും ഷംന തന്നെ വ്യക്തമാക്കി. ഒരു സിനിമയില്‍ ബിജു മേനോന് പറഞ്ഞതുപോലെ ഒരു ചെറുക്കനെ കിട്ടിയാന്‍ ദാ ഇപ്പൊ കെട്ടാം എന്നാണ് ഷംനയും പറയുന്നത്. ചെറുക്കന് ആരായാലും ഒാകെ എന്നു പറയുമ്പോഴും ഒരു ഡിമാന്‍ഡുണ്ട്. നോര്‍ത്ത് ഇന്ത്യക്കാരന് ആയിരിക്കണം പയ്യന്. ‘ഹിന്ദി എനിക്കു വലിയ പിടിയില്ല. എങ്കിലും ഹിന്ദിക്കാരന് മതി’ഷംന പറഞ്ഞു.
നിശ്ചയിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കല്യാണം നടത്തണം എന്നാണ് ആഗ്രഹം. മാത്രമല്ല സിനിമ മുന്നോട്ടു കൊണ്ടുപോകണോ വേണ്ടയോ എന്നൊക്കെ ഭര്‍ത്താവിനു തീരുമാനിക്കാം. ഇത്രയും പറഞ്ഞ ഷംന ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു “നൃത്തം എന്റെ പാഷനാണ്. അതു മുന്നോട്ടു കൊണ്ടുപോകണമെന്നാണ് എന്റെ ആഗ്രഹം’.