മകന്‍ ഗൂഗിളില്‍ എന്‍ജിനിയര്‍! ചുമട്ടു ജോലി ഉപേക്ഷിക്കാന്‍ തയാറാകാതെ പിതാവ് ! വ്യത്യസ്തരായ അച്ഛനും മകനും

_1c027ce4-c5b4-11e6-9f83-7f3d2f12db63രാജസ്ഥാനിലെ സോജഥിലെ തൊഴിലാളിയായ തേജാറാം ശംക്ല ഒരു സാധാരണ തൊഴിലാളിയല്ല. കാരണം 26 കാരനായ അദ്ദേഹത്തിന്റെ മകന്‍ അമേരിക്കയിലെ സിയാറ്റിലുള്ള ഗൂഗിളിന്റെ ഓഫീസില്‍  സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്.

എന്നാല്‍ തേജാറാം ശുക്ല എന്ന ഈ അമ്പത്കാരന്‍ താന്‍ ചെയ്ത് കൊണ്ടിരുന്ന ചുമട്ട് ജോലി നിര്‍ത്താന്‍ തയാറല്ല. ജയ്പൂരില്‍ നിന്ന് 262 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം മൈലാഞ്ചി ചെടി വളര്‍ത്തലിനും കയറ്റുമതിയ്ക്കും ആഗോളതലത്തില്‍ പ്രസിദ്ധിയാര്‍ജിച്ചതാണ്. ഇവിടെ നിന്ന്  കയറ്റി അയയ്ക്കാനുള്ള മൈലാഞ്ചി ചാക്കുകളില്‍ ചുമന്ന് ട്രക്കുകളില്‍ കയറ്റുന്ന ജോലിയാണ് തേജാറാം ചെയ്തുകൊണ്ടിരിക്കുന്നത്. ദിവസേന 400 രൂപയോളം സമ്പാദിക്കുന്നുമുണ്ട്.

2013 ല്‍ ഗൂഗിളിന്റെ ആസ്ഥാനത്ത് ജോലി ലഭിച്ച രാംചന്ദ്ര ഈ വര്‍ഷം ഏപ്രിലിലാണ് യുഎസിലേയ്ക്ക് പോയത്. രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചാണ് രാംചന്ദ്ര ഉന്നതനിലയില്‍ എത്തിയത്. വസ്ത്രങ്ങളും പണവും എല്ലാം നല്‍കി സുമനസുകള്‍ സഹായിച്ചതിനാലാണ് രാംചന്ദ്രന് പഠനം പൂര്‍ത്തിയാക്കാനായത്. മികച്ച ജോലി ലഭിച്ച രാംചന്ദ്ര പിതാവിന്റെ കടങ്ങളെല്ലാം വീട്ടുകയും ഇനി ജോലിക്ക് പോകേണ്ടെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ധ്വാനിച്ചില്ലെങ്കില്‍ തന്നെ ഒന്നിനും കൊള്ളാത്തവനായി സമൂഹം കരുതും എന്നാണ് തേജാറാം പറയുന്നത്.

സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തിയതിന് ശേഷം സാമൂഹിക സേവന മേഖലയിലേക്ക് ഇറങ്ങാനാണ് രാംചന്ദ്രയുടെയും താത്പര്യം.

Related posts