മാമ്മൂട്: ദിശ തെറ്റിയ്ക്കുന്ന ദിശാബോര്‍ഡ് യാത്രക്കാര്‍ക്കാരെ നട്ടം തിരിക്കുന്നു. തിരക്കേറിയ വാഴൂര്‍ റോഡില്‍ മാമ്മൂട് ജംഗ്ഷനു സമീപമുള്ള അപകട വളവിലാണ് പൊതുമരാമത്ത് വകുപ്പ് വഴിതെറ്റിക്കുന്ന ദിശാബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കറുകച്ചാല്‍ ഭാഗത്തു നിന്ന് എത്തുന്നവര്‍ക്കാണ് ഏറെയും വഴി തെറ്റുന്നത്. ചങ്ങനാശേരി കഴിഞ്ഞ് രണ്ടാമത് തിരുവല്ലയ്ക്കുള്ള ദിശാസൂചികയും പിന്നീട് മല്ലപ്പള്ളിയ്ക്കുള്ള ദിശാസൂചികയുമാണ് ഇടതുഭാഗത്തേയ്ക്ക് ആരോ മാര്‍ക്കിലൂടെ കാണിച്ചിരിക്കുന്നത്.
എന്നാല്‍ മാമ്മൂട് ജംഗ്ഷനില്‍ നിന്നുള്ള ആദ്യ തിരിവ് മല്ലപ്പള്ളിയ്ക്കും രണ്ടാമത്തെ തിരിവാണ് തിരുവല്ലയ്ക്കുമുള്ളത്. ദൂരെസ്ഥലങ്ങളില്‍ നിന്നും വഴിയറിയാതെത്തുന്ന തിരുവല്ലയ്ക്കുള്ള യാത്രക്കാര്‍ ആദ്യത്തെ മല്ലപ്പള്ളി റോഡുവഴിയാണ് തിരിയുന്നത്. മല്ലപ്പള്ളിയ്ക്കു പോകണ്ടവര്‍ തിരുവല്ല വഴിയയിലേയ്ക്കും പ്രവേശിക്കുകയാണ് പതിവ്.
രാത്രികാലങ്ങളില്‍ സ്ത്രീകളും കുട്ടികളുമായ് വരുന്നവരാണ് ഏറെയും വഴിതെറ്റുന്നത്. മാമ്മൂട് ജംഗ്ഷനില്‍ നിന്നും കിലോമീറ്റരുകള്‍ മുമ്പോട്ടു പോയി കഴിയുമ്പോഴാണ് യാത്രക്കാര്‍ വഴി തെറ്റുന്നത് അറിയുന്നത്. മാമ്മൂട് പള്ളിപ്പടിയ്ക്കു സമീപം താമസിക്കുന്ന പാലാക്കുന്നേല്‍ സുഭാഷാണ് പതിവായി വഴിതെറ്റുന്ന യാത്രക്കാര്‍ക്ക് സഹായിയാവുന്നത്. പല വീടുകളും റോഡില്‍ നിന്നും ഉള്ളിലേയ്ക്കു കയറി ഗേറ്റ് സ്ഥാപിച്ചിട്ടുള്ളതിനാല്‍ വഴി ചോദിച്ചറിയാന്‍ കഴിയാതെ യാത്രക്കാര്‍ കുഴങ്ങുകയാണ്.
കിഴക്കന്‍ മേഖലയില്‍ നിന്നും തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കേല്‍കാളജിലേയ്ക്കും ബിലിവിയേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും പോവുന്നവര്‍ മാമ്മൂട്ടിലെത്തിയാണ് എളുപ്പമാര്‍ഗം തിരുവല്ലയിലേയ്ക്കു പോവുന്നത്. ഇങ്ങനെ രാത്രികാലങ്ങളിലെത്തുന്നവര്‍ക്കും വഴി തെറ്റുന്നത് ദുരിതമായി മാറുന്നു. അടിയന്തിരമായി വഴി തെറ്റിയ്ക്കുന്ന ദിശാ സൂചിക മാറ്റി തല്‍സ്ഥാനത്ത് കൃത്യമായ പുതിയ ദിശാബോര്‍ഡ് സ്ഥാപിക്കണമെന്ന് മാമ്മൂട് പൗരസമിതി അവശ്യപ്പെട്ടു.