സ്റ്റൈലില്‍ രജനീകാന്തിനെ വെല്ലാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റാരുമില്ല. അതുകൊണ്ടു തന്നെ ഏറ്റവുമധികം ആരാധകരുള്ള താരവും രജനിതന്നെ. എളിമയും മനുഷ്യത്വവും കൊണ്ട് ഒട്ടുമിക്ക സിനിമാതാരങ്ങളുടെയും മനസ്സില്‍ പ്രതിഷ്ഠ നേടിയിട്ടുള്ള ഒരേയൊരുനടന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ പരാജയപ്പെട്ടാല്‍ പോലും വിമര്‍ശിക്കാന്‍ കഴിയാത്ത വിധം ഏവര്‍ക്കും സ്‌നേഹം തോന്നുന്ന നടനാണ് രജനി. ആ രജനിയെ മുഖത്ത് നോക്കി ധൈര്യമായി വിമര്‍ശിച്ച ഒരേയൊരാളെയുള്ളൂ. മറ്റാരുമല്ല മകള്‍ ഐശ്വര്യയാണത്.
താന്‍ അച്ഛനെ വിമര്‍ശിക്കാറുണ്ടെന്ന് തുറന്നുപറഞ്ഞത് ഐശ്വര്യതന്നെയാണ്. പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരിക്കലുമത് പരുക്കന്‍ രീതിയില്ലെന്നും ഐശ്വര്യ പറയുന്നു. ‘സ്റ്റാന്റിങ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു ഐശ്വര്യ ഇക്കാര്യം പറഞ്ഞത്. ഐശ്വര്യ റായ്, ശ്വേതാ ബച്ചന്‍ തുടങ്ങിയവരെ സാക്ഷി നിര്‍ത്തിയായിരുന്നു ഐശ്വര്യ ഈ തുറന്നുപറച്ചില്‍ നടത്തിയത്. തന്റെ ഭര്‍ത്താവ് ധനുഷും ചെറുപ്പം മുതലെ രജനി ഫാനാണ്. പരസ്പരം ബഹുമാനിക്കുന്നവരാണ് രജനിയും ധനുഷുമെന്നും പറഞ്ഞ ഐശ്വര്യ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് അവരെ സിനിമ മേഖലയുമായി അധികം അടുപ്പിക്കാത്തതെന്നും വ്യക്തമാക്കി.