സ്വന്തം ലേഖകന്‍
കോഴിക്കോട്: കേരളം സാംസ്കാരികമായി വളരാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നല്കിയ പങ്കിനെ എന്നും എടുത്തുപറയുന്ന സിപിഎമ്മിന് അടുത്തകാലത്തായി നടക്കുന്ന പോലീസ് നടപടികള്‍ തിരഞ്ഞുകുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അറസ്റ്റുകളാണ് പാര്‍ട്ടിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത്. ദേശസ്നേഹത്തിന്റെ പേരിലുള്ള അറസ്റ്റും സാംസ്കാരിക പ്രവര്‍ത്തകരുടെ സ്വതന്ത്ര ചിന്തകളെ അടിച്ചമര്‍ത്തുന്ന രീതിയും മലബാറിലെ സിപിഎം ഘടകത്തെ പിടിച്ചുലയ്ക്കുന്നുണ്ട്.
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍ ഉടലെടുത്ത ചേരിതിരിവ് കഴിഞ്ഞ ദിവസത്തെ അറസ്റ്റുകള്ക്കൊടുവില് മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് എഴുത്തുകാരന് കമല്‍ സി. ചാവറയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് ഇന്നലെ രാവിലെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിക്കാനെത്തിയ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സാംസ്കാരിക പ്രവര്‍ത്തകനുമായ നദീറിനെയും പോലീസ് അറസ്റ്റ് ചെയ്തു.
മാവോയിസ്റ്റ് ബന്ധം സംശയിച്ചാണ് നദീറിനെ അറസ്റ്റ് ചെയ്തത്. ഇതോടെ സിപിഎമ്മിനുള്ളിലെ ഉള്പോര് രൂക്ഷമാവുകയായിരുന്നു. ഇന്നലെ രാവിലെയോടെ അറസ്റ്റ് വിവരം പുറത്ത് വന്നതോടെതന്നെ വിവിധ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികരിച്ചുതുടങ്ങിയിരുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന ആരോപണമുന്നയിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ പല പാര്‍ട്ടി ഘടകങ്ങളും പിന്താങ്ങാനും തുടങ്ങിയതായാണ് വിവരം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മലബാറിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നിരന്തരം കേസുകള്‍ ഫയല്‍ ചെയ്ത് നാടുകടത്തിയതിനെതിരെ സമരം ചെയ്തവര്‍ ഇപ്പോള്‍ അതേപാത പിന്തുടരുകയാണെന്ന ആക്ഷേപവും പാര്‍ട്ടിയില്‍ പുകയുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലബാറിലെ നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നേരിട്ടിരുന്നതിന് സമാനമായ അനുഭവങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ നേരിടുന്നതെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. പോലീസ് പൂര്‍ണമായും യുവമോര്‍ച്ചയുടെ ഇങ്കിതത്തിന് വഴങ്ങിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും വടക്കന്‍ മലബാറിലെ പാര്‍ട്ടിയില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതിനിടെ ഇന്നലെ സര്‍ക്കാരിനെതിരെ വിഎസ് തുറന്നടിക്കക കൂടി ചെയ്തപ്പോള്‍ സിപിഎമ്മില്‍ മുറുമുറുപ്പ് രൂക്ഷമായതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിവരം.