‘ അല്‍പ്പം തിരക്കിലാണ്. നില്‍ക്കാന്‍ സമയമില്ല ‘ ! റോഡപകടത്തില്‍ മരിച്ചയാളെ തിരിഞ്ഞു നോക്കാതെ മന്ത്രി വാഹനം വിട്ട് പോയി

_761a2a5e-c633-11e6-afe5-88e9648d1b9fറോഡപകടത്തില്‍ മരിച്ചയാളെ തിരിഞ്ഞു നോക്കാതെ മന്ത്രി വാഹനം വിട്ട് പോയി. തെലുങ്കാനയിലാണ് സംഭവം. വാഹനമിടിച്ച് വഴിയില്‍ മരിച്ച് കിടക്കുന്നയാളെ തിരിഞ്ഞു നോക്കാതെ മന്ത്രി കടന്നു പോകുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

തദൂനി മധുസൂധനചാരി എന്ന യുവാവാണ് അപകടത്തില്‍ മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന മദുസൂധന ഒരു ടാറ്റ ഏസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തുക്കുന്നതിന് വാഹനം അന്വേഷിക്കുന്നതിനിടയിലാണ് ആദിവാസി വകുപ്പ് ക്ഷേമ മന്ത്രി അസ്മീറ ചന്തുലാലിന്റെ വാഹനവ്യൂഹം ആ വഴി വന്നത്. ഔദ്യോഗിക വാഹനത്തിന്റെ മുന്‍ സീറ്റില്‍ തന്നെ മന്ത്രി ഉണ്ടായിരുന്നു. അപകടം കണ്ടിട്ടും വാഹനം നിര്‍ത്താനോ കാര്യം അന്വേഷിക്കാനോ  മന്ത്രി തയാറായില്ല. മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് അപകടം എന്നതും ശ്രദ്ധേയം. പിന്നീട് സംഭവസ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം മാറ്റാനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും തയാറായത്.

സംഭവ സമയത്ത് താന്‍ തിരക്കിലായിരുന്നെന്നും പാലംപേട്ടില്‍ ബന്ധുക്കളെ കാണാന്‍ പോവുകയായിരുന്നെന്നും തിരക്കിലല്ലായിരുന്നെങ്കില്‍ താന്‍ വാഹനം നിര്‍ത്തുമായിരുന്നെന്നുമാണ് മന്ത്രി പിന്നീട് വിശദീകരിച്ചത്.

Related posts