ഒരു പ്രഫഷണല്‍ ഫുട്ബോള്‍ താരത്തെപ്പോലെ പന്ത് തന്റെ കാലുകള്‍കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തട്ടി നില്ക്കുന്ന ഒരു സുന്ദരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഫുട്ബോള്‍ മൈതാനിയില്‍ നിന്നല്ല, ബ്രസീല്‍-അര്‍ജന്റീന അതിര്‍ത്തിയിലുള്ള ഇഗ്വാസു വെള്ളച്ചാട്ടത്തിന്റെ മുമ്പിലുള്ള കമ്പിവേലിയില്‍ നിന്നാണ് റാക്വല്‍ ബെനറ്റി എന്ന ഈ 25കാരിയുടെ പന്തുകളി.
കാലുകള്‍ക്കിടയില്‍ പന്തു തട്ടി അത് മുകളിലേക്ക് ഉയര്ത്തിയടിച്ച്് കൈകള്‍ക്കുള്ളിലാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഫുട്ബോളിന്റെ സ്വന്തം നാടായ ബ്രസീലാണ് റാക്വലിന്റെയും നാട്. എട്ടാം വയസുമുതല്‍ ഇവര്‍ ഫുട്ബോള്‍ കളിക്കുന്നു. ഇതിനുമുമ്പും ഇവരുടെ നിരവധി ഫുട്ബോള്‍ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള പന്തുകളിയുമായി റാക്വി രംഗത്തെത്തുന്നത്.