മകള്‍ക്ക് സിനിമാനടിയാകാന്‍ ആഗ്രഹം അമ്മയ്ക്ക് ആശങ്ക; നവ്യാ നവേലി സിനിമാനടിയാകുന്നതില്‍ അമ്മ ശ്വേതാ ബച്ചന് ആശങ്കയുണ്ടാകുന്നതിന്റെ കാരണമറിയാമോ

navya-new650ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ കുടുംബത്തില്‍ നിന്നാണ് നവ്യാ നവേലി നന്ദ വരുന്നത്. മുത്തച്ഛന്‍ അമിതാഭ് മുതല്‍ തുടങ്ങുന്നു ആ പെരുമ. എന്നാല്‍ മകളെ സിനിമയിലേക്കു വിടുന്നതില്‍ നവ്യയുടെ അമ്മ ശ്വേതാ ബച്ചന് കടുത്ത ആശങ്കയാണുള്ളത്.
ശ്വേതയുടെ അച്ഛന്‍ അമിതാഭ് തന്റെ74-ാം വയസിലും ബോളിവുഡിലെ സൂപ്പര്‍താരമായി തിളങ്ങി നില്‍ക്കുന്നു. അമ്മ ജയയും സഹോദരന്‍ അഭിഷേകും നാത്തൂന്‍ ഐശ്വര്യാ റായിയുമെല്ലാം സിനിമയില്‍ പേരെടുത്തവര്‍. പിന്നെ എന്താണ് ശ്വേതയുടെ ആശങ്കയ്ക്കു കാരണമെന്നല്ലേ. സിനിമാലോകത്തു പിടിച്ചുനില്‍ക്കുന്നത് കരുതുന്നത്ര എളുപ്പമല്ലയെന്നും അതിനായി കഠിനമായി പ്രയത്‌നിക്കേണ്ടതുണ്ടെന്നുമാണ് ശ്വേതയുടെ കാഴ്ചപ്പാടുകള്‍. മാത്രമല്ല പെണ്‍കുട്ടികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നതും മകളുടെ സിനിമാ പ്രവേശനത്തെ എതിര്‍ക്കുന്നതിനു കാരണമായി ശ്വേത ചൂണ്ടിക്കാണിക്കുന്നു.

നവ്യ ഇപ്പോള്‍തന്നെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലാണ്. നവ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പാറിപ്പറന്നു നടക്കുകയാണ്. ശരിക്ക് തയ്യാറെടുപ്പു നടത്താതെ സിനിമാ മേഖലയില്‍ ഇറങ്ങുന്നത് ശരിയായ കാര്യമല്ലെന്നും ശ്വേത പറഞ്ഞു. തന്റെ അമ്മ ജയ അവരുടെ കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നെന്നും ബിരുദ പഠനത്തിനു ശേഷം അമ്മയുടെ അച്ഛന്റെ അനുവാദത്തോടെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് പഠിച്ചതിനു ശേഷമാണ് സിനിമയിലെത്തുന്നതെന്നും ശ്വേത പറഞ്ഞു. തന്റെ മകളും ഇതേരീതിയില്‍ കൂടി സിനിമയില്‍ പ്രവേശിക്കണമെന്നും ശ്വേത പറഞ്ഞു. ഒരു പൊതു പരിപാടിയ്ക്കിടെയാണ് ശ്വേത ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അമിതാഭ് ബച്ചന്റെ മകളാണെങ്കിലും എന്നും പ്രശസ്തിയുടെ വെളിച്ചത്തില്‍ നിന്നും മാറിനിന്ന വ്യക്തിയാണ് 42കാരിയായ ശ്വേത. തന്റെ മക്കള്‍ സെലിബ്രിറ്റികളാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ശ്വേത പറയുന്നു. നവ്യയേപ്പറ്റിയുള്ള വാര്‍ത്തകള്‍ പരക്കുന്നതു അവള്‍ളുടെ അടുത്തെത്തുന്നതു തടയാന്‍ ബച്ചന്മാര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും ശ്വേത പറയുന്നു.ഇത്തരം വാര്‍ത്തകള്‍ പരക്കുന്നത് അവളെ സങ്കടപ്പെടുത്തുമെന്നും ശ്വേത പറയുന്നു. എന്തായാലും നവ്യയുടെ സിനിമാ പ്രവേശനം പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍.

Related posts