അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രസിഡന്റായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആദായനി കുതി വകുപ്പുദ്യോഗസ്ഥര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. നോട്ട് നിരോധനത്തിനു ശേഷമുള്ള ആദ്യ മൂന്നു ദിവസങ്ങളില്‍ ഈ ബാങ്കില്‍ 500 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത് എന്ന് ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയതായാണ് സൂചന.
ബാങ്കിന്റെ നിക്ഷേപകരില്‍ 85 ശതമാനത്തിലേറെപ്പേരും കര്‍ഷകരും, ചെറുകിട വ്യാപാരികളുമാണ്. ഈ സാഹചര്യത്തിലാണ് ഇത്രയേറെ നിക്ഷേപം നടന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉയര്‍ന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.