കോഴിക്കോട്: ശ്രീനാരായണഗുരുവിന് ജാതിയുണ്ടായിരുന്നെന്നും പിന്നീട് അദ്ദേഹം ജാതി വിട്ടതാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗുരു ദൈവതുല്യനായി മാറിയതുകൊണ്ടാണ് ജാതിയില്ലെന്ന് പറഞ്ഞത്. ഓരോരുത്തരും അവരുടെ പ്രത്യയശാസ്ത്രത്തിനനുസരിച്ച് വിവിധ രീതിയില്‍ ഗുരുവിനെ വ്യാഖ്യാനിക്കുകയാണ്. സര്‍ക്കാരും ഭാരതീയ വിചാര കേന്ദ്രവുമെല്ലാം അവരവരുടെതായ രീതിയില്‍ ഗുരുവിനെ അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയഗാന വിഷയത്തില്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും അതിന്റെ പേരില്‍ അക്രമം നടത്തിയതും ശരിയായില്ലെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ദൈവമായതുകൊണ്ടാ..! ശ്രീനാരായണഗുരുവിന് ജാതിയുണ്ട്; ഗുരു ദൈവതുല്യനായി മാറിയതുകൊണ്ടാണ് ജാതിയില്ലെന്ന് പറഞ്ഞതെന്ന് വെള്ളാപ്പള്ളി നടേശന്
