എരുമേലി: അയ്യപ്പഭക്തരുമായി വന്ന ബസിന്റെ ഡ്രൈവര്‍ കൈതചക്കപ്പഴത്തിന്റെ കഷണം വായില്‍ കടിച്ചു പിടിച്ചു തിന്നുകൊണ്ട് ഡ്രൈവ് ചെയ്തപ്പോള്‍ സ്റ്റിയറിംഗ് വെട്ടിത്തിരിഞ്ഞ് നിയന്ത്രണം തെറ്റി എതിരേ വന്ന സ്വകാര്യ ബസിലിടിച്ച് അപകടം. സീറ്റിനടിയില്‍ കാല് കുടുങ്ങിപ്പോയ ഡ്രൈവര്‍ക്കും രണ്ട് അയ്യപ്പ ഭക്തര്‍ക്കും സ്വകാര്യ ബസിലെ യാത്രക്കാരായ രണ്ടു സ്ത്രീകള്‍ക്കും പരിക്കുകളേറ്റു. ഇന്നലെ രാവിലെ പത്തോടെ മുണ്ടക്കയം സംസ്ഥാനപാതയില്‍ പേരൂര്‍തോടിന് സമീപം മഞ്ഞളരുവിയിലാണ് അപകടം.
കാലിന് സാരമായി പരിക്കറ്റ തീര്‍ഥാടക ബസിന്റെ ഡ്രൈവര്‍ തമിഴ്നാട് തിരുവളളൂവര് സ്വദേശി മോഹ(32)നെയും അയ്യപ്പഭക്തരായ ചെന്നൈ പൊന്നേരി മൂര്‍ത്തി(35), സത്യനാരായണന്(34) എന്നിവരെയും എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിലെ യാത്രക്കാര്‍ക്കു നിസാര പരിക്കുകളാണുളളത്. മുണ്ടക്കയത്തു നിന്ന് എരുമേലിയിലേക്ക് യാത്രക്കാരുമായി വന്ന കല്ലറയ്ക്കല്‍ ബസിലാണ് ശബരിമല ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന തീര്‍ഥാടക സംഘത്തിന്റെ ബസ് ഇടിച്ചത്. ഇരു ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.