1000 ത്തിന് പകരം 2000 ത്തിന്റെ നോട്ടുകള്‍ ! ആര്‍ബിഐ യുടെ തീരുമാനത്തിന് പിന്നിലെ ലക്ഷ്യങ്ങള്‍ ഇവയൊക്കെ?

hukuhgഇക്കഴിഞ്ഞ നവംബര്‍ എട്ടിനാണ് ഉയര്‍ന്ന മൂല്യമുള്ള 500, 1000 നോട്ടുകള്‍ റദ്ദാക്കിയതായി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.

പിന്നീട് റദ്ദാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തു. കള്ളപ്പണം രാജ്യത്ത് നിന്ന് ഒഴിവാക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാല്‍ 1000 ത്തിന് പകരം അതിലും ഉയര്‍ന്ന മൂല്യമുള്ള 2000 ത്തിന്റെ നോട്ട് പുറത്തിറക്കിയതിലൂടെ കള്ളപ്പണക്കാരെ സഹായിക്കുകയല്ലേ ചെയ്തത്? കള്ളപ്പണം പൂഴ്ത്തിവയ്ക്കുക എന്നത് എളുപ്പമുള്ള പരിപാടിയായി മാറുകയല്ലേ ചെയ്തത്? എന്നൊക്കെയാണ് ആളുകളുടെ സംശയം.

എന്നാല്‍ ഇതിന്റെ പിന്നിലുള്ള ആത്യന്തിക ലക്ഷ്യം കള്ളപ്പണത്തിന്റെ പൂഴ്ത്തിവയ്പ്പ് തടയുക എന്നത് തന്നെയാണ്. 2000 ത്തിന്റെ പുതിയ നോട്ടുകള്‍ ഇറക്കിയെങ്കിലും  അത്യാവശ്യത്തിന് മാത്രമുള്ള എണ്ണം മാത്രമേ അച്ചടിച്ചിട്ടുള്ളു. അതുകൊണ്ട് 2000 ത്തിന്റെ വലിയ നോട്ടുകള്‍ ഉപയോഗിച്ച് പണം പൂഴ്ത്തിവയ്ക്കല്‍ എളുപ്പമാക്കാം എന്ന ചിന്ത അസ്ഥാനത്താണ്.

ഉദാഹരണത്തിന് 10000 രൂപ ഒരാള്‍ക്ക് സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ നേരത്തെ 1000 ത്തിന്റെ പത്ത് നോട്ടുകള്‍ മതിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. 2000ത്തിന്റെ അഞ്ച് നോട്ടുകള്‍ മതിയെങ്കിലും ഈ നോട്ടുകള്‍ അധികം ലഭ്യമല്ലാത്തതിനാല്‍ ഏറിയാല്‍ 2000ത്തിന്റെ മൂന്ന് നോട്ടുകള്‍ വരെയേ ലഭ്യമാകൂ. ബാക്കി നാലായിരം രൂപ ചെറിയ നോട്ടുകളാക്കിയേ സൂക്ഷിക്കാനാവു. അപ്പോള്‍ നോട്ടുകളുടെ എണ്ണം കൂടുന്നു. ഒളിപ്പിക്കല്‍ ക്ലേശകരവുമാകുന്നു.

ആദ്യഘട്ടത്തില്‍ ഇത് ആളുകള്‍ക്ക്, പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിലും ഭാവിയിലേക്ക് ഇത് കൂടുതല്‍ ഗുണങ്ങള്‍ രാജ്യത്തിന് ഉണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്.

Related posts