അച്ഛനാണത്രേ അച്ഛന്‍! സ്വന്തം മക്കളെ ചാവേറാക്കിയ പിതാവിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

chaverദമാസ്കസ്: സ്വന്തം മക്കളെ ചാവേറാക്കിയ പിതാവിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഒന്‍പതും ഏഴും വയസുള്ള കുട്ടികളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ച് പോലീസ് സ്‌റ്റേഷനിലേക്ക് അയയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ പോലീസ് സ്‌റ്റേഷനിലാണ് പിഞ്ചുകുഞ്ഞുങ്ങള്‍ പൊട്ടിത്തെറിച്ചത്. കുട്ടികളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ചശേഷം അച്ഛനും അമ്മയും അവര്‍ക്ക് ഉമ്മ നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം.

കുട്ടികളെ പോലീസ് സ്‌റ്റേഷന് ഉള്ളിലേക്ക് കടത്തിവിട്ട ശേഷം റിമോട്ടുമായി പിതാവ് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തി എങ്ങനെ പെരുമാറണമെന്ന് ഇയാള്‍ മക്കളെ പഠിപ്പിച്ചിരുന്നു. ഇത് അനുസരിച്ച് ബാത്ത് റൂം അന്വേഷിച്ചാണ് ഇളയ കുട്ടി സ്‌റ്റേഷന് ഉള്ളിലേയ്ക്ക് കടന്നു വന്നതെന്ന് പോലീസുകാര്‍ പറയുന്നു.  കുട്ടികള്‍ അകത്തെത്തിക്കഴിഞ്ഞ് ഇയാള്‍ സ്‌ഫോടനം നടത്തുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. കുട്ടികളുടെ പിതാവ് ഭീകരസംഘടനയായ ഫത്തേഹ് അല്‍ ഷാമിലെ അംഗമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related posts