കുട്ടികളിലെ ഏറ്റവും വലിയ വിനോദമാണ് കളിക്കുകയെന്നത്. കൂട്ടുകാരുമൊപ്പമുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. കളിക്കുന്നതിനിടയില്‍ കുട്ടികള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. വീഴ്ചയില്‍ മുറിവുപറ്റുക, കുഴിയില്‍ വീഴുക തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്.
എന്നാല്‍ ഭിത്തിക്കിടയില്‍ കുടുങ്ങിപ്പോകുന്ന അവസ്ഥയൊന്ന് ഓര്‍ത്തുനോക്കിക്കേ.. അതേ നൈജീരിയയിലാണ് ഈ സംഭവം അരങ്ങേറിയത്. കളിക്കുന്നതിനിടയില്‍ ഭിത്തിക്കിടയില്‍ പെട്ട് മൂന്നു ദിവസമാണ കുട്ടി കുരുങ്ങിക്കിടന്നത്. വീടിനും ഭിത്തിക്കും ഇടയിലുളള 12 ഇഞ്ച് വിടവിലാണ് ബാലന്‍ കുടുങ്ങിയത്. അവിശ്വസിനിയം എന്നോണം മൂന്നു ദിവസത്തിനുശേഷം ഈ 12 കാരന്‍ ജീവിതത്തിലേക്കു മടങ്ങിവന്നിരിക്കുകയാണ്. ഭിത്തിക്കിടയില്‍ കുടുങ്ങിയ ബാലന്‍ നിലവിളിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നതാണ് അത്ഭുതം ജനിപ്പിക്കുന്നത്.
സകയെന്ന ബാലനാണ് ഇത്തരത്തില്‍ ഭിത്തിക്കിടയില്‍ കുടുങ്ങിയത്. എന്നാല്‍ മൂന്നാം ദിവസം അയല്‍ക്കാര്‍ കുട്ടിയുടെ നിലവിളി കേള്‍ക്കുകയും, പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി മതിലിന്റെ ഭിത്തി പൊളിച്ചാണ് ബാലനെ രക്ഷപ്പെടുത്തിയത്. സക തന്റെ അമ്മൂമ്മയുടെ കൂടെയാണ് ജീവിക്കുന്നത്.