അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കുണ്ടെങ്കിലും മോഹന്‍ലാല്‍ വിളിച്ചാല്‍ താന്‍ ഏതു തിരക്കും അവഗണിച്ച് ഓടിയെത്തുമെന്ന് നടി ലക്ഷ്മി മേനോന്. താന്‍ വലിയ മോഹന്‍ലാല്‍ ഫാനാണെന്നും ലാലേട്ടനൊപ്പം അഭിനയിക്കുക തന്റെ സ്വപ്നമാണെന്നും നടി പറഞ്ഞു. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് അദ്ദേഹത്തെ കണ്ടിരുന്നെങ്കിലും അടുത്ത് പോയി മിണ്ടാന്‍ കഴിഞ്ഞില്ല. അത് തനിക്ക് വിഷമമായെന്നും ലക്ഷ്മി മേനോന് പറഞ്ഞു.
രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന് സിനിമയില്‍ അരങ്ങേറിയത്. അതിന് ശേഷം തമിഴിലേക്ക് പോയ നടിയ്ക്ക് അവിടെ കൈനിറയെ ചിത്രങ്ങള്‍ കിട്ടി. ജോഷി സംവിധാനം ചെയ്ത അവതാരത്തിലൂടെ തിരിച്ച് മലയാളത്തിലെത്തിയെങ്കിലും ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. അവതാരത്തിനു ശേഷം മലയാളത്തില്‍ നിന്ന് അവസരങ്ങളൊന്നും നടിയെ തേടിയെത്തിയില്ല. മലയാള സിനിമയെ താന്‍ വളരെയധികം ഇഷ്ടപ്പെടുന്നെന്നു പറഞ്ഞ ലക്ഷ്മി നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും പറഞ്ഞു.