മുംബൈ: ഇന്ത്യയുടെ സമീപകാല വളര്‍ച്ച വളരെ മോശമാകുമെന്ന മുന്നറിയിപ്പ് ഓഹരിവിപണിയെ ഉലച്ചു. സൂചികകള്‍ താഴോട്ടു നീങ്ങി. 2016ല്‍ ഓഹരികള്‍ക്കുണ്ടായ ഉയര്‍ച്ചയെല്ലാം നഷ്ടമായി.ജാപ്പനീസ് നിക്ഷേപ ബാങ്ക് നൊമുറയാണ് കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്നുള്ള വളര്‍ച്ച വളരെ മോശമായിരിക്കുമെന്നു പ്രവചിച്ചത്. ഗോള്‍ഡ്മാന്‍ സാക്‌സ് മുതല്‍ മിക്ക നിക്ഷേപ ബാങ്കുകളും ഐഎംഎഫും ഒന്നു മുതല്‍ ആറു വരെ ശതമാനം ഇടിവ് രണ്ടു െ്രെതമാസങ്ങളിലേക്ക് ഉണ്ടാകും എന്നാണു വിലയിരുത്തിയത്. നൊമുറയാകട്ടെ 2017ലെ ആദ്യ രണ്ടു െ്രെതമാസങ്ങളിലും വളര്‍ച്ച ആറു ശതമാനത്തില്‍ കുറവാകുമെന്നു സൂചിപ്പിച്ചു. ഫെബ്രുവരിയോടെ വീണ്ടും കറന്‍സി കമ്പോളത്തില്‍ എത്തിയാല്‍ ജൂണിലവസാനിക്കുന്ന െ്രെതമാസത്തില്‍ ഉണര്‍വ് പ്രതീക്ഷിക്കാം.
രാജ്യത്തെ സേവനമേഖലയിലാണ് കറന്‍സി പിന്‍വലിക്കലിന്റെ വലിയ ആഘാതം. വ്യാപാരം, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍, റെസ്റ്ററന്റുകള്‍, നിര്‍മാണം, ഗതാഗതം എന്നിവയിലൊക്കെ അനൗപചാരിക മേഖലയ്ക്കു വലിയ പങ്കുണ്ട്. ഇവയെല്ലാം കറന്‍സി പ്രശ്‌നം മൂലം വലയുന്നു.
സ്വര്‍ണരത്‌ന ആഭരണങ്ങളുടെ കയറ്റുമതിക്കും ഇതുമൂലം തിരിച്ചടിയായി. സ്വര്‍ണ, രത്‌ന ഇറക്കുമതി കുറഞ്ഞത് കയറ്റുമതി കുറയുന്നതിന്റെ നാന്ദിയാണെന്നു നൊമുറ ചൂണ്ടിക്കാട്ടി.നൊമുറ പ്രവചനവും വിദേശനിക്ഷേപകരുടെ പിന്മാറ്റവും ഓഹരികളെ താഴോട്ടു വലിച്ചു. സെന്‍സെക്‌സ് 262.78 പോയിന്റ് താണ് 25,979.6ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 82.2 പോയിന്റ് നഷ്ടപ്പെടുത്തി 7,979.1ല്‍ ക്ലോസ് ചെയ്തു.
തുടര്‍ച്ചയായ ഏഴാം ദിവസമാണു സൂചികകള്‍ താഴോട്ടു പോയത്. 2015 ജൂണിനുശേഷം ഇതു ദിവസം തുടര്‍ച്ചയായി താഴുന്നത് ഇതാദ്യമാണ്. എല്ലാ വ്യവസായ മേഖലകളും ഇന്നലെ നഷ്ടം കാണിച്ചു. പൊതുമേഖലാ ബാങ്കുകള്‍ ഒന്നിനുപോലും വില മെച്ചപ്പെട്ടില്ല. കറന്‍സി പിന്‍വലിക്കല്‍ ബാങ്കുകള്‍ക്കു മുമ്പു കരുതിയതിനേക്കാള്‍ നഷ്ടം വരുത്തുമെന്ന ധാരണ വിപണിയില്‍ പരന്നിട്ടുണ്ട്. റിസര്‍വ് ബാങ്കും ധനമന്ത്രാലയവും തമ്മില്‍ ആശയപ്പൊരുത്തമില്ലാത്തതും റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യം ധനമന്ത്രാലയം ഇല്ലാതാക്കുന്നതും വിപണിയില്‍ ആശങ്ക വളര്‍ത്തി.