ചരിത്രത്തിലാദ്യമായി തമിഴ് സിനിമയില്‍ ഒരുപറ്റം മലയാളി താരങ്ങളെ അണിനിരത്തി ഒരു സിനിമ ചിത്രീകരണം പൂര്‍ത്തിയായി. ഇളയ ദളപതി വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ ഭൈരവയിലാണ് മലയാളി താരങ്ങളെ കൂടുതലായി അണിനിരത്തി തമിഴ് സിനിമയില്‍ പുതിയൊരു തുടക്കത്തിന് നാന്ദി കുറിച്ചത്. നായികയായി അഭിനയിക്കുന്ന കീര്‍ത്തി സുരേഷ്, വിജയ രാഘവന്, റോഷന് ബഷീര്‍, അപര്‍ണ വിനോദ്, സിജ റോസ്, സീമ ജി. നായര്‍, എന്നീ മലയാളി താരങ്ങളാണ് ‘ഭൈരവ’യിലൂടെ തങ്ങളുടെ ശക്തമായ സാന്നിധ്യം തമിഴില്‍ അറിയിക്കുന്നത്.
നായകനും, ചിത്രത്തിന്റെ നിര്‍മാതാവുമായ വിജയിന്റെയും സംവിധായകന് ഭരതന്റെയും പ്രത്യേക താല്പര്യപ്രകാരമാണ്, ഭൈരവയില്‍ കൂടുതല്‍ മലയാളി താരങ്ങളെ അണിനിരത്തിയത്. ‘ഇതും എന്ന മായം’, ‘രജനിമുരുകന്’ എന്നീ തമിഴ് ചിത്രങ്ങളിലെ കീര്‍ത്തി സുരേഷിന്റെ പ്രകടനമാണ് ‘ഭൈരവ’യിലേക്ക് വഴിതുറന്നത്. പുതിയ നായികയെ അന്വേഷിച്ചു നടന്ന വിജയിന്റെയും, സംവിധായകന് ഭരതന്റെയും മനസില്‍ ആദ്യം തന്നെ കടന്നുവന്നത് കീര്‍ത്തി സുരേഷാണ്. ‘ഭൈരവ’യില്‍ , ഇളയദളപതിയുടെ നായികയായി അഭിനയിച്ചതോടെ, ഇന്ത്യന്‍ സിനിമയിലെ തന്നെ താരത്തിളക്കമുള്ള നായികയായി കീര്‍ത്തി സുരേഷ് മാറിക്കഴിഞ്ഞു. ‘
ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി, റാഫി മതിര കേരളത്തില്‍ അവതരിപ്പിക്കുന്ന ‘ഭൈരവ’ വിജയാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. സംവിധാനം – ഭരതന്, കാമറ – എം. സുകുമാര്‍, സംഗീതം – സന്തോഷ് നാരായണന് (കബാലി ഫെയിം) എഡിറ്റര്‍ – പ്രവീണ്‍ കെ. എന്‍, സംഘട്ടനം – അനില്‍ അരശ്, പി. ആര്. ഒ – അയ്മനം സാജന്, വിതരണം – ബീബക്രീയേഷന്സ്, സായൂജ്യം സിനിറിലീസ്, വിജയ്, ജഗപതി ബാബു, എന്നിവരോടൊപ്പം മലയാളി താരങ്ങളായ കീര്‍ത്തി സുരേഷ്, വിജയരാഘവന്, റോഷന് ബഷീര്‍, അപര്‍ണ വിനോദ്, സിജ റോസ്, സീമ ജി. നായര്‍, തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു. പൊങ്കല്‍ റിലീസായി ‘ഭൈരവ’ തമിഴ്നാടിനോടൊപ്പം കേരളത്തിലും റിലീസ് ചെയ്യും.
-അയ്മനം സാജന്